ഓ​ണ്‍​ലൈ​ൻ ക​ളി​യി​ൽ വി​ദ്യാ​ർ​ഥി​യു​ടെ ഐ​ഡി ഉ​പ​യോ​ഗി​ച്ച് പ​ണം ത​ട്ടി​യെന്ന്
Tuesday, January 19, 2021 10:43 PM IST
എ​ട​ത്വ: പ്രീ​ഫ​യ​ർ ഓ​ണ്‍​ലൈ​ൻ ക​ളി​യി​ൽ വി​ദ്യാ​ർ​ഥി​യു​ടെ ഐ​ഡി ഉ​പ​യോ​ഗി​ച്ച് പ​ണം ത​ട്ടി​യ​താ​യി പ​രാ​തി. ക​ളി​ക്കി​ട​യി​ൽ ക​ടം​വാ​ങ്ങിയ പ​ണം​വാ​ങ്ങാ​ൻ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി വി​ദ്യാ​ർ​ഥി​യു​ടെ വീ​ട്ടി​ലെ​ത്തി. ത​ല​വ​ടി സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ഈ ​വി​ദ്യാ​ർ​ഥി പ്രീ​ഫ​യ​ർ ഓ​ണ്‍​ലൈ​ൻ ക​ളി​ക്കു പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ആ​ധാ​ർ​കാ​ർ​ഡ്, ഫോ​ട്ടോ, ഫോ​ണ്‍​ന​ന്പ​ർ എ​ന്നി​വ ന​ൽ​കി​യ​തോ​ടെ ഓ​ണ്‍​ലൈ​ൻ ക​ളി​ക്കാ​ൻ ഐ​ഡി ല​ഭി​ച്ചു. ഓ​ണ്‍​ലൈ​ൻ ക​ളി​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി ഐ​ഡി മ​റി​ച്ചു​വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഓ​ണ്‍​ലൈ​ൻ ക​ളി​യി​ലെ മ​റ്റൊ​രാ​ൾ 1000 രൂ​പ ന​ൽ​കി ഐ​ഡി വാ​ങ്ങാ​ൻ ത​യാറാ​യി.
പ​ണം ന​ൽ​കാ​മെ​ന്ന എ​ഗ്രി​മെ​ന്‍റി​ൽ വി​ദ്യാ​ർ​ഥി ഐ​ഡി അ​യാ​ൾ​ക്ക് ന​ൽ​കി. പ​ണം ല​ഭി​ച്ചി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല ആ​ധാ​ർ​കാ​ർ​ഡും ഫോ​ട്ടോ​യും ഉ​പ​യോ​ഗി​ച്ച് ഇ​യാ​ൾ പ​ല​രി​ൽനി​ന്നും കാ​ശും വാ​ങ്ങി​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യു​ടെ 4000 രൂ​പ​യും ഇ​ക്കൂ​ട്ട​ത്തി​ൽ പെ​ടു​ന്നു. പ​ണം ന​ഷ്ട​പ്പെ​ട്ട മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ആ​ധാ​ർ കാ​ർ​ഡി​ലെ അ​ഡ്ര​സ് ക​ണ്ടെ​ത്തി ത​ല​വ​ടി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് വി​ദ്യാ​ർ​ഥി​യും വീ​ട്ടു​കാ​രും വി​വ​രം അ​റി​യു​ന്ന​ത്. വി​ദ്യാ​ർ​ഥി​യു​ടെ കു​ടും​ബം ആ​ല​പ്പു​ഴ സൈ​ബ​ർ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു.