ആ​ല​പ്പു​ഴ ബൈ​പാ​സി​ന്‍റെ അ​വ​സാ​ന​വ​ട്ട പ​രി​ശോ​ധ​ന​യ്ക്ക് എ​ൻ​ജി​നിയ​ർ​മാ​രു​ടെ സ​മി​തി
Tuesday, January 19, 2021 10:42 PM IST
ആ​ല​പ്പു​ഴ: നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച ആ​ല​പ്പു​ഴ ബൈ​പാ​സ് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു ന​ൽ​കു​ന്ന​തി​നു മു​ന്പു ന​ട​ത്തേ​ണ്ട അ​വ​സാ​ന​വ​ട്ട പ​രി​ശോ​ധ​ന​യ്ക്കാ​യി പൊ​തു​മ​രാ​മ​ത്ത് ദേ​ശീ​യ​പാ​ത വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നിയ​ർ, പാ​ലം വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നിയ​ർ, നി​ര​ത്തു വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നിയ​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി സ​മി​തി രൂ​പീ​ക​രി​ച്ച​താ​യി മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.
ചീ​ഫ് എ​ൻ​ജി​നിയ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി ഇ​ന്നു ബൈ​പാ​സ് സ​ന്ദ​ർ​ശി​ച്ച് ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ ശേ​ഷം ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​കും ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​നി​ക്കു​ക​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തോടൊ​പ്പം ചെ​ന്നൈ ഐ​ഐ​ടി​യി​ൽനി​ന്നും എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ള്ള വി​ദ​ഗ്ധ​ർ അ​ട​ങ്ങു​ന്ന സം​ഘം ഭാ​ര​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്യും. ഈ ​പ്ര​ക്രി​യ​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ഉ​ട​ൻ ബൈ​പാ​സ് ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.