ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​ച്ച​താ​യി പ​രാ​തി
Tuesday, January 19, 2021 10:42 PM IST
എ​ട​ത്വ: ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ് ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി യു​വാ​ക്ക​ളു​ടെ കൈ​യി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​ച്ച​താ​യി പ​രാ​തി. ത​ട്ടി​പ്പി​നി​ര​യാ​യ മു​ട്ടാ​ർ സ്വ​ദേ​ശി രാ​മ​ങ്ക​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക​ണ്ണൂ​ർ ചി​റ​യ്ക്ക​ൽ പു​തി​യ​തെ​രു​വ് സ്വ​ദേ​ശി​യാ​യ യു​വാ​വ് മു​ട്ടാ​ർ സ്വ​ദേ​ശി​യാ​യ മ​റ്റൊ​രാ​ളു​ടെ സ​ഹാ​യ​ത്തോ​ടാ​ണ് ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി ച​മ​ഞ്ഞെ​ത്തി​യ യു​വാ​വ് കേ​ന്ദ്രീ​യ വി​ദ്യാ​ല​യത്തി​ൽ അ​ധ്യാ​പ​ക​നാ​യോ, നേ​വി​യി​ലോ, കൊ​ച്ചി​ൻ ഷി​പ്പ്‌യാർ​ഡി​ലോ ജോ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് മു​ട്ടാ​ർ സ്വ​ദേ​ശി​യി​ൽ നി​ന്നും ഏ​ഴ​ര​ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യ​ത്.
ത​ട്ടി​പ്പി​നി​ര​യാ​യ യു​വാ​വി​ന്‍റെ സ​മീ​പ സ്ഥ​ല​ത്തെ മ​റ്റൊ​രാ​ൾ മു​ഖാ​ന്തര​മാ​ണ് രൂ​പ കൈ​മാ​റി​യ​ത്. ആ​ദ്യം നാ​ല​ര​ല​ക്ഷം രൂ​പ ത​ട്ടി​പ്പു​കാ​ര​ൻ ന​ൽ​കി​യ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കു​ക​യും ബാ​ക്കി തു​ക ത​ട്ടി​പ്പു​കാ​ര​ന്‍റെ മു​ട്ടാ​റി​ലു​ള്ള സു​ഹൃ​ത്തി​നു കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞദി​വ​സം തൃ​ശൂ​രി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​നി​ടെ സു​പ്രീംകോ​ട​തി ജ​ഡ്ജി ച​മ​ഞ്ഞെ​ത്തി​യ ഇ​യാ​ൾ പി​ടി​ക്ക​പ്പെ​ട്ടി​രു​ന്നു. പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ട്ടാ​ർ സ്വ​ദേ​ശി ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. ത​ട്ടി​പ്പു​കാ​ര​ന്‍റെ സു​ഹൃ​ത്തി​നേ​യും കൂ​ട്ടി ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന പെ​രു​ന്പാ​വൂ​ർ കോ​ട​നാ​ട് എ​ത്തി​യ​പ്പോ​ൾ വീ​ട് അ​ട​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ളോ​ട​ന്വേഷി​ച്ച​പ്പോ​ൾ ഇ​യാ​ൾ ഒ​രു​മു​ഖ്യ​ധാ​ര പ​ത്ര​ത്തി​ന്‍റെ ജി​ല്ലാ ബ്യൂ​റോ ചീ​ഫാ​ണെ​ന്ന് നാ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. നാ​ലു ഫോ​ണ്‍ ന​ന്പ​ർ ഇ​ര​യാ​യ​വ​ർ​ക്ക് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.
ത​ട്ടി​പ്പി​നി​ര​യാ​യ മു​ട്ടാ​ർ സ്വ​ദേ​ശി ആ​കെ​യു​ള്ള ഒ​രേ​ക്ക​ർ നെ​ൽ​വ​യ​ൽ ഒ​റ്റി​ക്ക് ന​ൽ​കി അ​ഞ്ചു​ല​ക്ഷം രൂ​പ​യും ഭാ​ര്യ​യു​ടേ​യും അ​മ്മ​യു​ടേ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വി​റ്റും ക​ടം​വാ​ങ്ങി​യു​ം ബാ​ക്കി തു​ക​യും സം​ഘ​ടി​പ്പി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു. ത​ട്ടി​പ്പി​നി​ര​യാ​യ മൂ​ന്നു​പേ​ർ രാ​മ​ങ്ക​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. കരുവാ​റ്റ, ചെ​ങ്ങ​ന്നൂ​ർ, റാ​ന്നി, പു​ല്ല​ങ്ങ​ടി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലുള്ള വരിൽനിന്നും ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി പ​ണം കൈ​പ്പ​റ്റി​യി​ട്ടു​ണ്ടെന്നാ​ണ് സൂ​ച​ന.