ജി​ല്ലാ സൈ​നി​ക ബോ​ർ​ഡ് യോ​ഗം
Tuesday, January 19, 2021 10:40 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ സൈ​നി​ക ബോ​ർ​ഡി​ന്‍റെ 89 -ാമ​ത് മീ​റ്റിം​ഗ് ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്നു. ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. ജി​ല്ലാ മി​ലി​ട്ട​റി ബെ​ന​വ​ല​ന്‍റ് ഫ​ണ്ടി​ൽ നി​ന്നും 3,69,000 രൂ​പ 55 അ​പേ​ക്ഷ​ക​ർ​ക്കാ​യി ന​ൽ​കാ​നും സ്റ്റേ​റ്റ് മി​ലി​ട്ട​റി ബെ​ന​വ​ല​ന്‍റ് ഫ​ണ്ടി​ൽനി​ന്നും 31 അ​പേ​ക്ഷ​ക​ർ​ക്കാ​യി 2,77,000 രൂ​പ ന​ൽ​കാ​ൻ രാ​ജ്യ സൈ​നി​ക ബോ​ർ​ഡി​ലേ​ക്ക് ശി​പാ​ർ​ശ ചെ​യ്യാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. വി​മു​ക്ത ഭ​ടന്മാ​ർ​ക്കോ അ​വ​രു​ടെ വി​ധ​വ​ക​ൾ​ക്കോ ഉ​ള്ള വി​വി​ധ അ​നു​കൂ​ല്യ​ങ്ങ​ൾ​ക്കാ​യു​ള്ള അ​പേ​ക്ഷ​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ബോ​ർ​ഡ് മീ​റ്റിം​ഗി​നു ശേ​ഷം എ​ട്ടു​പേ​ർ​ക്ക് ന​ൽ​കി​യ അ​ടി​യ​ന്ത​ര സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തി​നു ഒൗ​പ​ചാ​രി​ക​മാ​യ അം​ഗീ​കാ​രം ന​ൽ​കാ​നും ഒ​രു വി​മു​ക്തഭ​ട​ന്‍റെ വി​ധ​വ​യ്ക്ക് ത​യ്യ​ൽ മെ​ഷീ​ൻ ന​ൽ​കാ​നു​ള്ള അ​പേ​ക്ഷ രാ​ജ്യ സൈ​നി​ക ബോ​ർ​ഡി​ലേ​ക്ക് ശി​പാ​ർ​ശ ചെ​യ്യാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സ​ർ വി.​ആ​ർ. സ​ന്തോ​ഷ് (റി​ട്ട. വിം​ഗ് ക​മാ​ൻ​ഡ​ർ), ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ലൈ​സ​ൻ​സ് പു​തു​ക്ക​ണം

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ ഐ​സ് ഫാ​ക്ട​റി ഉ​ട​മ​ക​ൾ 20-21 വ​ർ​ഷ​ത്തേ​ക്കു​ള്ള ഫാ​ക്ട​റി​യു​ടെ ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ അ​ടി​യ​ന്ത​ര​മാ​യി നി​ല​വി​ൽ ബാ​ധ​ക​മാ​യ 50ശ​ത​മാ​നം പി​ഴ​യോ​ടു​കൂ​ടി ഓ​ണ്‍​ലൈ​നാ​യി ന​ൽ​ക​ണ​മെ​ന്ന് ഫാ​ക്ട​റീ​സ് ആ​ൻ​ഡ് ബോ​യി​ലേ​ഴ്സ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.
ലൈ​സ​ൻ​സ് പു​തു​ക്കാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​ക്ട​റി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.