നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന്
Tuesday, January 19, 2021 10:40 PM IST
ആ​ല​പ്പു​ഴ: നെ​ല്ലി​ന്‍റെ നി​ല​വി​ലു​ള്ള സം​ഭ​ര​ണ​വി​ല കി​ലോ​ഗ്രാ​മി​ന് 27.48 രൂ​പ​യി​ൽനി​ന്ന് 28 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ച ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം കൃ​ഷി​ക്കാ​രെ അ​വ​ഹേ​ളി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് കൃ​ഷി​മ​ന്ത്രി വാ​ക്കാ​ൽ പ​റ​ഞ്ഞ​ത് ധ​ന​മ​ന്ത്രി ഇ​പ്പോ​ൾ ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ പ​റ​ഞ്ഞു​വെ​ന്നേ​യു​ള്ളൂവെ​ന്നും നെ​ൽ-​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. സ്വാ​മി​നാ​ഥ​ൻ ക​മ്മീ​ഷ​ൻ​ റി​പ്പോ​ർ​ട്ട് പ്ര​ാവ​ർ​ത്തി​ക​മാ​ക്കാ​ൻ ത​യാ​റാ​കാ​ത്ത സ​ർ​ക്കാ​ർ കൃ​ഷി​ക്കാ​രെ ക​ബ​ളി​പ്പി​ക്കാ​ൻ ര​ണ്ടാം കാ​ർ​ഷി​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചു. നെ​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്നും നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല കി​ലോ​ഗ്രാ​മി​ന് 30 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടും സം​സ്ഥാ​ന നെ​ൽ-​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ബി ക​ല്ലു​പാ​ത്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്്് ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ. ​ഷാ​ബ്ദീ​ൻ, പി.​എ. കു​ഞ്ഞു​മോ​ൻ, ഹ​ക്കിം മു​ഹ​മ്മ​ദ് രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.