തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​രു​മു​ട്ട് ത​യാ​ർ
Tuesday, January 19, 2021 10:40 PM IST
ആ​ല​പ്പു​ഴ: ഓ​രു​വെ​ള്ള ഭീ​ഷ​ണി​യെ ചെ​റു​ക്കാ​ൻ ചേ​ന്നംപ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ ഓ​രു​മു​ട്ട് സ്ഥാ​പി​ച്ച് തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ. കൃ​ഷി​യു​ടെ നി​ല​നി​ല്പി​നും ശു​ദ്ധ​ജ​ല ല​ഭ്യ​ത​യ്ക്കും ഓ​രു​ജ​ലം ഭീ​ഷ​ണി​യാ​യി വ​ന്ന ഘ​ട്ട​ത്തി​ലാ​ണ് സ്ഥി​രം തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക​ളി​ൽനി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഓ​രു​മു​ട്ട് നി​ർ​മാ​ണ​ത്തി​ലേ​ക്കു തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, ഒ​ന്പ​ത്, 10, 13 വാ​ർ​ഡു​ക​ളി​ലാ​യി 72 ഓ​രു​മു​ട്ടു​ക​ളാ​ണ് നി​ർ​മി​ച്ച​ത്. ഏ​ക്ക​റു​ക​ളോ​ളം വ​രു​ന്ന നെ​ൽ​കൃ​ഷി​യെ ഓ​രു​വെ​ള്ള ഭീ​ഷ​ണി​യി​ൽനി​ന്നും ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​ണ് ഓ​രു​മു​ട്ട് നി​ർ​മാ​ണ​ത്തി​ന്‍റെ പ്ര​ധാ​ന​ല​ക്ഷ്യം. മ​റ്റു മേ​ഖ​ല​ക​ളി​ലെ പ​ച്ച​ക്ക​റി​കൃ​ഷി, ജാ​തി​കൃ​ഷി, കു​രു​മു​ള​ക്, വാ​ഴ​ത്തോ​ട്ടം എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണ​വും ജ​ന​ങ്ങ​ൾ​ക്ക് ശു​ദ്ധ​ജ​ലം ന​ൽ​കാ​നും ഓ​രു​മു​ട്ട് നി​ർ​മാ​ണ​ത്തി​ലൂ​ടെ സാ​ധ്യ​മാ​കും. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ല സൗ​ക​ര്യം ഒ​രു​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും.

തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ 20-22 പേ​ര​ട​ങ്ങു​ന്ന സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് ഓ​രോ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഓ​രു​മു​ട്ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. 2012ലാ​ണ് ആ​ദ്യ​മാ​യി പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​രു​മു​ട്ട് നി​ർ​മാ​ണം ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന​ങ്ങോ​ട്ടു​ള്ള എ​ല്ലാ വ​ർ​ഷ​ങ്ങ​ളി​ലും തൊ​ഴി​ലു​റ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ഓ​രു​മു​ട്ട് നി​ർ​മാ​ണം. മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഓ​രു​മു​ട്ട് നി​ർ​മിക്കു​ന്ന പ്ര​വൃത്തി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ചെ​യ്യു​ന്ന​ത്. അ​തി​ൽനി​ന്നു വ്യ​ത്യ​സ്ത​മാ​യി തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ൾ ചെ​യ്യു​ന്ന ഈ ​പ്ര​വൃ​ത്തി എ​ല്ലാ​വ​ർ​ക്കും മാ​തൃ​ക​യാ​ക്കാ​ൻ പ​റ്റു​ന്ന ഒ​ന്നാ​ണെ​ന്ന് പ​ള്ളി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സു​ധീ​ഷ് പ​റ​ഞ്ഞു.