ഗ്രാ​മ​സ​ഭ​ക​ളി​ൽ പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന്
Monday, January 18, 2021 10:50 PM IST
എ​ട​ത്വ: ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യു​ടെ കാ​ത​ലാ​യ ഗ്രാ​മ​സ​ഭ​ക​ളി​ൽ പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം കു​റ​യു​ന്ന​താ​യി ആ​ക്ഷേ​പം. പു​തി​യ ഭ​ര​ണ​സ​മി​തി​ക​ൾ പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​ൻ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഇ​തോ​ടെ സ​ജീ​വ​മാ​യി. മൂ​ന്നി​ൽര​ണ്ടു ഭൂ​രി​പ​ക്ഷ​ത്തോ​ടെ പാ​സാ​ക്കേ​ണ്ട പ​ല​ പ​ദ്ധ​തി​ക​ളും പ​ല​പ്പോ​ഴും ഏ​താ​നും പേ​ർ മാ​ത്ര​മ​റി​ഞ്ഞ് അ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ ന​ട​പ്പാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ൽ ഗ്രാ​മ​സ​ഭ​യു​ടെ അ​റി​യി​പ്പ് എ​ല്ലാ കു​ടും​ബ​ങ്ങ​ളി​ലും എ​ത്തി​യി​രു​ന്നി​ല്ലെ​ന്നും രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യി സ​ഭ സം​ഘ​ടി​പ്പി​ക്കു​ന്ന​താ​യും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ പ​ഞ്ചാ​യ​ത്തി​ൽനി​ന്നും ല​ഭി​ക്കാ​റു​ള്ള സേ​വ​ന​ങ്ങ​ൾ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും സ​ജീ​വ​മാ​യി​രു​ന്നു.