യാ​ക്കോ​ബാ​യ വി​ശ്വാ​സി​ക​ളു​ടെ ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ഇ​ന്ന്
Monday, January 18, 2021 10:50 PM IST
കാ​യം​കു​ളം: ക​ട്ട​ച്ചി​റ​യി​ൽ യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യ്ക്കു നേ​രെ ന​ട​ക്കു​ന്ന നീ​തി നി​ഷേ​ധ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു​കൊ​ണ്ട് യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ കൊ​ല്ലം, നി​ര​ണം, തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​ന​ങ്ങ​ളു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ശ്വാ​സി​ക​ൾ ഇ​ന്ന് ആലപ്പുഴ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തും.
രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി വ​രെ​യാ​ണ് ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സ​ഭ​യു​ടെ സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ർ തോ​മ​സ് മാർ അ​ല​ക്സാ​ന്ദ്ര​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ടേറി​യറ്റ് ന​ട​യി​ൽ ന​ട​ക്കു​ന്ന സ​ഹ​ന സ​മ​ര​ത്തി​ന് പി​ന്തു​ണ ന​ൽ​കിക്കൊ​ണ്ടാ​ണ് ധ​ർ​ണ ന​ട​ത്തു​ന്ന​ത്. ക​ട്ട​ച്ചി​റ​യി​ലെ സ​ഭാ ത​ർ​ക്ക​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് പ്ര​ധാ​ന ആ​വ​ശ്യം.
യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും.