ത​നി​ക്കു ല​ഭി​ച്ച പൊ​ന്നാ​ട​ക​ൾ പ്രാ​യ​മാ​യ​വ​ർ​ക്ക് ന​ല്കി മ​ന്ത്രി സുധാകരൻ
Sunday, January 17, 2021 10:45 PM IST
ആ​ല​പ്പു​ഴ: ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ങ്ങ​ളി​ലാ​യി ത​നി​ക്ക് വി​വി​ധ പൊ​തു പ​രി​പാ​ടി​ക​ളി​ലാ​യി ല​ഭി​ച്ച പൊ​ന്നാ​ട​ക​ൾ പ്രാ​യ​മാ​യ​വ​ർ​ക്കു സ​മ്മാ​നി​ച്ച് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ഈ ​കാ​ല​യ​ള​വി​ൽ 9000 ത്തോ​ളം പൊ​ന്നാ​ട​ക​ളാ​ണ് ല​ഭി​ച്ച​ത്. അ​തി​ൽ 6000 എണ്ണം നേ​ര​ത്ത വി​ത​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. മ​ണ്ഡ​ല​ത്തി​ലെ 75 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മാ​യ അ​മ്മ​മാ​ർ​ക്കാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. തു​ക്കു​കു​ള​ത്തെ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ 85 വ​യ​സു​കാ​രി കൊ​ച്ചു​പെ​ണ്ണി​നും 83 വ​യ​സു​കാ​രി രാ​ജ​മ്മ​യ്ക്കും ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
2006-11 കാ​ല​ഘ​ട്ട​ത്തി​ൽ മു​ത​ൽ ല​ഭി​ച്ച പൊ​ന്നാ​ട​ക​ൾ കൂ​ട്ടി​വച്ചു ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങി​യ​താ​ണെ​ന്നും ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ൾ ബാ​ഡ്ജ്, കാ​ർ​ഡു​ക​ൾ, ട്രോ​ഫി എ​ന്നി​വ​യെ​ല്ലാം സൂ​ക്ഷി​ച്ചു വ​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​തു​കൂ​ടാ​തെ 6000ത്തോ​ളം പു​സ്ത​ക​ങ്ങ​ളു​ടെ ശേ​ഖ​ര​വും ഉ​ണ്ട്.
14 ല​ക്ഷ​ത്തോ​ളം വി​ല വ​രു​ന്ന സാ​ധാ​ര​ണ ലൈ​ബ്ര​റി​ക​ളി​ൽ ല​ഭി​ക്കാ​ത്ത പു​സ്ത​ക​ങ്ങ​ൾ ലൈ​ബ്ര​റി​ക്കു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ടു​ത്തു​ത​ന്നെ ന​ൽ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ രാ​കേ​ഷ്, പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി​ത സ​തീ​ഷ്, വാ​ർ​ഡ് മെ​ന്പ​ർ വി​നോ​ദ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി.