മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ പേ​രി​നു പോ​ലും മ​രു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം
Sunday, January 17, 2021 10:44 PM IST
തു​റ​വൂ​ർ: മേ​ഖ​ല​യി​ലെ മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ മി​ണ്ടാ​പ്രാ​ണി​ക​ൾ​ക്കാ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ ഒ​ന്നും ത​ന്നെ​യി​ല്ലെ​ന്ന ആ​ക്ഷേ​പം ഉ​യ​രു​ന്നു. വ​യ​ലാ​ർ , പ​ട്ട​ണ​ക്കാ​ട്, തു​റ​വൂ​ർ മൃ​ഗാ​ശു​പ​ത്രി​ക​ളി​ലാ​ണ് വ​ള​ർ​ത്ത് മൃ​ഗ​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ കി​ട്ടാ​നി​ല്ലാ​ത്ത​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധീ​ന​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി​ക​ൾ ഫ​ല​ത്തി​ൽ നി​ർ​ജീ​വ​മെ​ന്നാ​ണ് ആ​ക്ഷേ​പം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ക​ഴി​ഞ്ഞ ഭ​ര​ണ​സ​മ​തി​ക​ളു​ടെ അ​നാ​സ്ഥ​യാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ​രാ​തി.
മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ക്രൂ​ര​ത ത​ട​യ​ണ​മെ​ന്ന് പ​റ​യു​ന്പോ​ഴും അ​വ​യെ സം​ര​ക്ഷി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നു​ള്ള​തി​ന്‍റെ തെ​ളി​വാ​ണ് പ്ര​ദേ​ശ​ത്തെ മൃ​ഗാ​ശു​പ​ത്രി​ക​ൾ. തെ​രു​വ് നാ​യ്ക്ക​ൾ​ക്ക് വ​രെ പേ​വി​ഷ​ബാ​ധ​യ്ക്കെ​തി​രെ കു​ത്തി വ​യ്പ് ന​ട​ത്തു​ന്നു എ​ന്ന് പ​റ​യു​ന്പോ​ഴും വ​ള​ർ​ത്തു​നാ​യ​യെ കു​ത്തി​വ​യ്ക്കാ​ൻ മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​യാ​ൽ മ​രു​ന്നി​ല്ല(​വാ​ക്സി​ൻ) എ​ന്നു​പ​റ​ഞ്ഞ് മ​ട​ക്കി അ​യ​യ്ക്കു​ക​യാ​ണ് പ​തി​വ്. പു​റ​ത്ത് നി​ന്നും പേ​വി​ഷ​ബാ​ധ​ക്കെ​തി​രെ നാ​യ്ക്ക​ൾ​ക്കു കു​ത്തി​വ​യ്ക്കാ​നാ​വ​ശ്യ​മാ​യ മ​രു​ന്നി​ന് 150 രൂ​പ​യാ​ണ് വി​ല. അ​തേ​സ​മ​യം മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ വെ​റും 15 രൂ​പ​യ്ക്ക് കു​ത്തി​വ​യ്പ് ന​ട​ത്തു​മാ​യി​രു​ന്നു.
ഓ​മ​ന മൃ​ഗ​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന​വ​ർ​ക്ക് അ​വ​യ്ക്കാ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ പു​റ​ത്തു​നി​ന്ന് വാ​ങ്ങാ​നാ​ണ്് മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ നി​ർേ​ദേ​ശി​ക്കു​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പ​രി​ഹാ​ര​മാ​യി മൃ​ഗ​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ മ​രു​ന്നു​ക​ളും മൃ​ഗാ​ശു​പ​ത്രി​ക​ളി​ലൂ​ടെ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നു മൃ​ഗ​സ്നേ​ഹി​ക​ളും അ​രു​മ​മൃ​ഗ​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന​വ​രും ക്ഷീ​ര​ക​ർ​ഷ​ക​രും ആ​വ​ശ്യ​പ്പെ​ടു​ന്നു.