വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും
Sunday, January 17, 2021 10:41 PM IST
പു​ന്ന​പ്ര: കാ​ർ​മ​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ കാ​ർ​മ​ൽ അ​ലു​മ്നി അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും 24നു ​കോ​ള​ജ് അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ക്കു​ന്ന ച​ട​ങ്ങ് കോ​ള​ജ് ചെ​യ​ർ​മാ​ൻ ഫാ. ​മാ​ത്യു അ​റേ​ക്ക​ളം ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് സി. ​ശ​ശി​ധ​ര​ക്കു​റു​പ്പ് അ​ധ്യ​ക്ഷ​നാ​കും.
കെ.​സി. മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​കും. സി​സ്റ്റ​ർ ജി​ൻ​സി സി​ഡി​ക്ക് ഫാ. ​ഗി​ൽ​ബ​ർ​ട്ട് മെ​മ്മോ​റി​യ​ൽ ഗോ​ൾ​ഡ് മെ​ഡ​ൽ ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും. ടോം ​ജോ​സ​ഫ്, പ്രി​ൻ​സി​പ്പ​ൽ ഫാ. ​കു​ഞ്ഞു​മോ​ൻ ജോ​ബ്, ഫാ. ​ജെ​യിം​സ് ദേ​വ​സ്യ, കു​ര്യ​ൻ ജോ​സ​ഫ്, ഷം​ഷീ​ർ കാ​സിം, സെ​ക്ര​ട്ട​റി കെ.​ആ​ർ. ര​മേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.