ഹ്ര​സ്വ​സി​നി​മാ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ചി​ത്ര-​ശി​ല്പ പ്ര​ദ​ർ​ശ​ന​വും 23ന്
Sunday, January 17, 2021 10:41 PM IST
ആ​ല​പ്പു​ഴ: വേ​ൾ​ഡ് ഡ്ര​മാ​റ്റി​ക് സ്റ്റ​ഡി സെ​ന്‍റ​ർ ആ​ൻ​ഡ് ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഏ​ർ​പ്പെ​ടു​ത്തി​യ പ​ത്താ​മ​ത് ഭ​ര​ത​ൻ- കെ.​കെ. ഹ​രി​ദാ​സ് സ്മാ​ര​ക ഹ്ര​സ്വ​സി​നി​മാ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ചി​ത്ര-​ശി​ല്പ പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ക്കു​ന്നു. 23ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​ആ​ല​പ്പു​ഴ ആ​ർ​ട്ട് ഗാ​ല​റി ഹാ​ളി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മു​ൻ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജി​മ്മി കെ. ​ജോ​സ് പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സ്റ്റ​ഡി സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ആ​ര്യാ​ട് ഭാ​ർ​ഗ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ബി. ​ജോ​സു​കു​ട്ടി പു​ര​സ്കാ​ര ജേ​താ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തും. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ പോ​ൾ​സ​ണ്‍ പ്ര​തി​ഭാ​പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തും. സാ​മു​വ​ൽ സോ​ജി വ​ര​ച്ച ചി​ത്ര​ങ്ങ​ളു​ടെ​യും ശി​ല്പ​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​നം ശി​ല്പി അ​ജ​യ​ൻ വി. ​കാ​ട്ടു​ങ്ക​ൽ നി​ർ​വ​ഹി​ക്കും.
കെ.​കെ. ഹ​രി​ദാ​സ് ച​ല​ന​വീ​ഥി​യി​ലെ വെ​ള​ളി​ന​ക്ഷ​ത്രം എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി സി​നി​മ​യു​ടെ യൂ​ട്യൂ​ബ് റി​ലീ​സ് വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നാ​യ ടോം​സ് ആ​ന്‍റ​ണി നി​ർ​വ​ഹി​ക്കും. ഫി​ലി​പ്പോ​സ് ത​ത്തം​പ​ള​ളി, മ​ധു ആ​ലി​ശേ​രി എ​ന്നി​വ​ർ കാ​വ്യാ​ലാ​പ​നം ന​ട​ത്തും. ഭ​ര​ത​ൻ-​കെ.​കെ. ഹ​രി​ദാ​സ് ചി​ര​സ്മ​ര​ണി​കാ പ്ര​കാ​ശ​നം ച​ല​ച്ചി​ത്ര​ന​ട​ൻ പു​ന്ന​പ്ര അ​പ്പ​ച്ച​നും നി​ർ​വ​ഹി​ക്കും. കെ.​കെ. ഹ​രി​ദാ​സി​ന്‍റെ ഭാ​ര്യ അ​നി​താ ഹ​രി​ദാ​സ് ആ​ദ്യ​കോ​പ്പി ഏ​റ്റു​വാ​ങ്ങും. പ​രി​പാ​ടി​ക​ളു​ടെ ത​ത്സ​മ​യ ചി​ത്രീ​ക​ര​ണം ക​ർ​ട്ടൂ​ണി​സ്റ്റ് രാ​കേ​ഷ് അ​ൻ​സേ​ര നി​ർ​വ​ഹി​ക്കും. ആ​ര്യാ​ട് ഭാ​ർ​ഗ​വ​ൻ ര​ചി​ച്ച സൈ​ബീ​രി​യ​ൻ ത​ട​വ​റ, ഓ​ർ​മ​യി​ലെ ഓ​ള​ങ്ങ​ൾ എ​ന്നീ കൃ​തി​ക​ളു​ടെ പ്ര​കാ​ശ​നം മ​ങ്കൊ​ന്പ് ശി​വ​ദാ​സ്, ബി. ​അ​ന​സ് എ​ന്നി​വ​ർ നി​ർ​വ​ഹി​ക്കും. ഗു​രു​ദ​യാ​ൽ, ആ​ല​പ്പി പൊ​ന്ന​പ്പ​ൻ എ​ന്നി​വ​ർ ആ​ദ്യ​കോ​പ്പി ഏ​റ്റു​വാ​ങ്ങും.
എ. ​ഷൗ​ക്ക​ത്ത്, സ​തീ​ഷ് ആ​ല​പ്പു​ഴ എ​ന്നി​വ​ർ കൃ​തി​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ ന​ട​ത്തും. പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ചി​ത്ര-​ശി​ല്പ​ങ്ങ​ളു​ടെ അ​വ​ലോ​ക​നം കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി അം​ഗം ആ​ർ​ട്ടി​സ്റ്റ് പി.​പി. സു​മ​ന​ൻ ന​ട​ത്തും. പ്ര​ശ​സ്തി​പ​ത്ര സ​മ​ർ​പ്പ​ണം ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​പി​ൻ​രാ​ജും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള​ള പാ​ഠ​പു​സ്ത​ക​വി​ത​ര​ണം അ​ല​ക്സ് നെ​ടു​മു​ടി​യും നി​ർ​വ​ഹി​ക്കും. ചി​ത്ര-​ശി​ല്പ പ്ര​ദ​ർ​ശ​നം 28 വ​രെ തു​ട​രും.