കാ​ൽ​നൂ​റ്റാ​ണ്ടി​ന് ശേ​ഷം ചി​റ്റാ​റ്റു​വ​യ​ൽ കൃ​ഷി​ക്കാ​യൊ​രു​ങ്ങി
Sunday, January 17, 2021 10:41 PM IST
ആ​ല​പ്പു​ഴ: കാ​ൽ നൂ​റ്റാ​ണ്ടി​ന് ശേ​ഷം ക​തി​രി​ടാ​നൊ​രു​ങ്ങി പു​ലി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചി​റ്റാ​റ്റു​വ​യ​ൽ പാ​ട​ശേ​ഖ​രം. ചി​റ്റാ​റ്റു വ​യ​ലി​ലെ ര​ണ്ട് ഹെ​ക്ട​ർ സ്ഥ​ല​ത്താ​ണ് പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ജ​ല​ല​ഭ്യ​ത​യു​ടെ കു​റ​വ് മൂ​ലം കൃ​ഷി​ക്കും ക​ർ​ഷ​ക​ർ​ക്കും ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ ഇ​വി​ടെ കൃ​ഷി ചെ​യ്യാ​താ​യ​ത്.
പി​ഐ​പി ക​നാ​ൽ വ​ഴി​യാ​ണ് നി​ല​വി​ൽ ഇ​വി​ടേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്. ക​ർ​ഷ​ക​ർ​ക്ക് സ​ഹാ​യ​മാ​യി കൃ​ഷി​വ​കു​പ്പും ഒ​പ്പ​മു​ണ്ട്. പു​ലി​യൂ​ർ കൃ​ഷി ഓ​ഫീ​സ​റാ​യ മ​ഞ്ജു​ഷ​യു​ടെ നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ചാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. കൃ​ഷി ഭ​വ​നി​ൽ നി​ന്നാ​ണ് വി​ത​ക്കാ​നാ​വ​ശ്യ​മാ​യ നെ​ൽ വി​ത്തു​ക​ൾ ന​ൽ​കി​യ​ത്. പൂ​ട്ടി കൂ​ലി ഇ​ന​ത്തി​ൽ ഹെ​ക്ട​റി​ന് പ​തി​നാ​യി​രം രൂ​പ​യും, ഉ​ത്പാ​ദ​ന ബോ​ണ​സാ​യി ഹെ​ക്ട​റി​ന് ആ​യി​രം രൂ​പ വീ​ത​വും, ആ​ർ​കെ​വി​വൈ ഹെ​ക്ട​റി​ന് 3500 രൂ​പ വീ​ത​വും ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ പ​റ​ഞ്ഞു.