വ​ഴി​ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന് പ​രാ​തി‌, ക​ള​ക്ട​റു​ടെ ഇ​ട​പെ​ട​ലി​ൽ വ​ഴി​യാ​യി
Sunday, January 17, 2021 10:41 PM IST
ആ​ല​പ്പു​ഴ: നാ​ലു​തു​ല​മു​റ​യാ​യി സ​ഞ്ച​രി​ച്ചി​രു​ന്ന വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ക​ള​ക്ട​റു​ടെ ഇ​ട​പെ​ട​ൽ. ക​ഴി​ഞ്ഞ ഒ​ന്പ​ത് മാ​സ​മാ​യി തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് മ​ണ​പ്പു​റം ക​ണി​യാം​വെ​ളി രാ​ജൂ​വും കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന വ​ഴി​യാ​ണ് അ​യ​ൽ​വാ​സി കെ​ട്ടി​യ​ട​ച്ച​തെന്ന് പരാതിയുയർന്നത്. വ​ഴി തു​റ​ന്നു​കി​ട്ടു​ന്ന​തി​നു വേ​ണ്ടി രാ​ജു​വും കു​ടും​ബ​വും ക​ഴി​ഞ്ഞ​ദി​സം ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ല​ക്കാ​ർ​ഡു​മാ​യി ന​ട​ത്തി​യ സ​മ​ര​ത്തെ തു​ട​ർ​ന്ന് ക​ള​ക്ട​ർ ഇ​ട​പെ​ട്ട് വ​ഴി തു​റ​ന്നു കൊ​ടു​ക്കാ​ൻ ത​ഹ​സി​ൽ​ദാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
വ​ഴി തു​റ​ന്നു​കി​ട്ടു​ന്ന​തി​നാ​യി ആ​ദ്യം ആ​ല​പ്പു​ഴ ആ​ർ​ഡി​ഒ​യ്ക്കു ഒ​ന്പ​തു മാ​സം മു​ന്പ് പ​രാ​തി ന​ൽ​കി. അ​പേ​ക്ഷ തൈ​ക്കാ​ട്ടു​ശേ​രി വി​ല്ലേ​ജ് ഓ​ഫീ​സി​ൽ റി​പ്പോ​ർ​ട്ടി​നാ​യി കൈ​മാ​റി​യെ​ങ്കി​ലും നടപ ടിയുണ്ടാകാതിരുന്നതിനെ തു​ട​ർ​ന്ന് രാ​ജൂ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. റി​പ്പോ​ർ​ട്ടി​നാ​യി ചേ​ർ​ത്ത​ല ത​ഹ​സീ​ൽ​ദാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. ത​ഹ​സീ​ൽ​ദാ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജു​വി​നെ​യും എ​തി​ർ ക​ക്ഷി​യെ​യും വി​ളി​ച്ചു ഹി​യ​റിം​ഗ് ന​ട​ത്തി. വീ​തി​യു​ണ്ടാ​യി​രു​ന്ന വ​ഴി​യി​ൽ ഒ​രാ​ൾ​ക്ക് ന​ട​ന്നു​പോ​കാ​ൻ ന​ട​പ്പാ​ത അ​നു​വ​ദി​ച്ചു. ക​ള​ക്ട​ർ ന്യാ​യ​മാ​യ തീ​രു​മാ​നം എ​ടു​ത്ത് വ​ഴി കൊ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും ത​ഹ​സീ​ൽ​ദാ​ർ പാ​ത കെ​ട്ടി​യ​ട​ച്ച​വ​ർ​ക്ക് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് രാ​ജൂ ആ​രോ​പി​ച്ചു.
വ​ഴി​ക്കാ​യി രാ​ജു ഭാ​ര്യ സു​ല​ത, വേ​ളാ​ർ​വ​ട്ടം സ്കൂ​ളി​ലെ ആ​റാ​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ദേ​വ​ന​ന്ദ, ഗൗ​രി​ന​ന്ദ എ​ന്നി​വ​രു​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 11മ​ണി​യോ​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി അ​പ്പു​പ്പാ ഞ​ങ്ങ​ളു​ടെ സ​ങ്ക​ട​ത്തി​ന് പ​രി​ഹാ​രം കാ​ണം എ​ന്നെ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​മ​യി ക​ള​ക്ട​റേ​റ്റി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. ക​ള​ക്ട​ർ രാ​ജൂ​വി​നെ വി​ളി​ച്ച് കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച ശേ​ഷം സ​ഞ്ചാ​ര​ത്തി​ന് സു​ഗ​മാ​യ വ​ഴി തു​റ​ക്ക​ണ​മെ​ന്ന് ത​ഹ​സീ​ൽ​ദാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ രാ​ജു​വും കു​ടും​ബ​വും സ​മ​രം അ​വ​സാ​നി​പ്പി​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.
അതേസമയം പ​രാ​തി​ക്കാ​ര​നാ​യ രാ​ജു​വി​ന് അ​യ​ൽ​വാ​സി യാ​ത്രാ ത​ട​സം സൃ​ഷ്ടി​ച്ചി​ട്ടി​ല്ലെ​ന്നും എ​തി​ർ​ക​ക്ഷി​യു​മാ​യി വ​ഴി​യെ സം​ബ​ന്ധി​ച്ച് ത​ർ​ക്ക​മു​ണ്ടെ​ന്നും പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജു സ​മീ​പി​ച്ചി​രു​ന്നു​വെ​ന്നും ഇ​പ്പോ​ൾ ക​ള​ക്ട​റേ​റ്റി​ൽ സ​മ​രം ന​ട​ത്തി​യ​ത് എ​ന്തി​നാ​ണെ​ന്ന് അറിയില്ലെ​ന്നു​മാ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ അടക്കമുള്ളവരു​ടെ പ്ര​തി​ക​ര​ണം.