താ​മ​ര​ക്കു​ള​ത്ത് ത​രി​ശുനി​ല​ങ്ങ​ൾ ക​തി​രി​ടാ​നൊ​രു​ങ്ങു​ന്നു
Saturday, January 16, 2021 10:57 PM IST
ആ​ല​പ്പു​ഴ: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ 15 ഏ​ക്ക​ർ ത​രി​ശുനി​ല​ങ്ങ​ൾ ക​തി​രി​ടാ​ൻ ഒ​രു​ങ്ങു​ന്നു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 25 വ​ർ​ഷ​മാ​യി ത​രി​ശാ​യി കി​ട​ന്ന പു​ഞ്ച​വാ​രി​ക​പു​ഞ്ച​യി​ലെ 10 ഏ​ക്ക​ർ സ്ഥ​ല​ത്തും 20 വ​ർ​ഷ​മാ​യി ത​രി​ശാ​യിക്കിട​ന്ന ആ​ര്യ​പാ​ട​ത്തെ അഞ്ചേ​ക്ക​ർ സ്ഥ​ല​ത്തു​മാ​ണ് ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യി​ൽ ത​രി​ശു നെ​ൽ​കൃ​ഷി ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.​ ഫെ​ബ്രു​വ​രിയോ​ടെ പാടം കൊ​യ്ത്തി​നാ​യി ഒ​രു​ങ്ങു​ം.
ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യി​ൽ ത​രി​ശു​നി​ല​ങ്ങ​ൾ കൃ​ഷി​ക്കാ​യൊ​രു​ങ്ങു​ന്പോ​ൾ ക​ർ​ഷ​ക​ർ​ക്കു സ​ഹാ​യ​മാ​യി കൃ​ഷിഭ​വ​നും കൂ​ടെ​യു​ണ്ട്. ത​രി​ശു നെ​ൽ​കൃ​ഷി സ​ബ്സി​ഡി​യാ​യി ര​ണ്ട​ര ഏ​ക്ക​റി​നു നാ​ൽ​പതിനാ​യി​രം രൂ​പ വീ​ത​വും കൂ​ലി സ​ബ്സി​ഡി ഇ​ന​ത്തി​ൽ പ​തി​നേ​ഴാ​യി​രം രൂ​പ വീ​ത​വും കൃ​ഷിവ​കു​പ്പി​ൽനി​ന്ന് ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ന്നു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ത്തി​ന്‍റെ അ​ഭാ​വം മൂ​ലം ഇ​വി​ടെ​ത്തെ കൃ​ഷി ഉ​പേ​ക്ഷി​ച്ച ക​ർ​ഷ​ക​ർ സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി വ​ന്ന​തോ​ടുകൂ​ടി കൃ​ഷി ചെ​യ്യാ​ൻ ഒ​രു​ങ്ങു​ക​യാ​യി​രു​ന്ന​വെ​ന്ന് താ​മ​ര​ക്കു​ളം കൃ​ഷി ഓ​ഫീ​സ​ർ ദി​വ്യ​ശ്രീ പ​റ​ഞ്ഞു.