ഗ്രീ​ൻ ഓ​ഫീ​സ് ച​ല​ഞ്ച് വീ​ഡി​യോ മ​ത്സ​രം
Saturday, January 16, 2021 10:55 PM IST
ആ​ല​പ്പു​ഴ: റി​പ്പ​ബ്ലി​ക് ദി​ന​മാ​യ 26ന് ​മു​ഖ്യ​മ​ന്ത്രി സം​സ്ഥാ​ന​ത്തെ 10,000 ഓ​ഫീ​സു​ക​ൾ ഹ​രി​ത ഓ​ഫീ​സു​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഗ്രീ​ൻ ഓ​ഫീ​സ് ച​ല​ഞ്ച് വീ​ഡി​യോ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ശു​ചി​ത്വ​മി​ഷ​ൻ, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് വീ​ഡി​യോ ച​ല​ഞ്ച് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ശു​ചി​ത്വ​ത്തി​ന്‍റെയും പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെയും സ​ന്ദേ​ശം വി​ളി​ച്ചോ​തു​ന്ന രീ​തി​യി​ൽ ഹ​രി​ത​ച​ട്ടം പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫീ​സു​ക​ൾ​ക്ക് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ഇ​തി​നാ​യി ഹ​രി​ത​ച​ട്ട​പാ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ഫീ​സി​ൽ ന​ട​ത്തി​യി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ര​ണ്ടു മി​നി​റ്റിൽ കു​റ​യാ​ത്ത വീ​ഡി​യോ നി​ർ​മിച്ച് ശു​ചി​ത്വ​മി​ഷ​ന്‍റെ ഫെ​യ്സ്ബു​ക്ക് ഗ്രൂ​പ്പി​ൽ പോ​സ്റ്റ് ചെ​യ്യ​ണം. ഏറ്റവും കൂ​ടു​ത​ൽ ഷെ​യ​ർ ചെ​യ്യ​പ്പെ​ടു​ന്ന​വ​യ്ക്ക് ശു​ചി​ത്വ​മി​ഷ​ൻ, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ എ​ന്നി​വ ഉ​പ​ഹാ​രം ന​ൽ​കു​ം.