ഷാ​ജി പാ​ണ്ഡ​വ​ത്ത്, അ​നി​ൽ പ​ന​ച്ചൂ​രാ​ൻ അ​നു​സ്മ​ര​ണം
Saturday, January 16, 2021 10:55 PM IST
ആ​ല​പ്പു​ഴ: അ​നി​ൽ പ​ന​ച്ചൂ​രാ​നും ഷാ​ജി പാ​ണ്ഡ​വ​ത്തും ത​ങ്ങ​ളു​ടെ സ​ർ​ഗ​ശേ​ഷി മു​ഴു​വ​ൻ പ്ര​ക​ടി​പ്പി​ക്കാ​നാ​വാ​തെ അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞുപോ​യ പ്ര​തി​ഭാ സ​ന്പ​ന്ന​രാ​യ സാ​ഹി​ത്യ പ്ര​തി​ഭ​ക​ളാ​യി​രു​ന്ന​വെ​ന്ന് സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് പ​റ​ഞ്ഞു. ഒൗ​ദ്യോ​ഗി​ക ജീ​വി​ത​ത്തോ​ടൊ​പ്പം ക​ലാ​സാ​ഹി​ത്യ രം​ഗ​ത്തും ത​ന്‍റെ സ​ർ​ഗ​സാ​ന്നി​ധ്യം രേ​ഖ​പ്പെ​ടു​ത്തി​യ ഷാ​ജി പാ​ണ്ഡ​വ​ത്ത് സാം​സ്കാ​രി​ക മേ​ഖ​ല​യി​ലും ത​ന​താ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. സം​സ്കാ​ര സാ​ഹി​തി ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡോ. ​ആ​ർ. രാ​ജേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​ വഹിച്ചു.

തി​രു​നാ​ളിനു കൊ​ടി​യേ​റി

മാന്നാ​ർ: പു​രാ​ത​ന​വും പ്ര​സി​ദ്ധ​വു​മാ​യ പാ​വു​ക്ക​ര സെ​ന്‍റ് പീ​റ്റേ​ഴ്സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ പത്രോ​സ് ശ്ലീ​ഹാ​യു​ടെ പാ​ദു​കാ​വ​ൽ തി​രു​നാളി​നു കൊ​ടി​യേ​റി.​ വി​കാ​രി ഫാ.​ ജോ​യി ലൂ​യി​സ് ഫെ​ർ​ണാ​ണ്ട​സ് കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വഹി​ച്ചു.​ തു​ട​ർ​ന്ന് ന​ട​ന്ന തി​രു​നാൾ സ​മാ​രം​ഭബ​ലി​ക്ക് ഫാ.​ അ​ഗ​സ്റ്റി​ൻ മു​ഖ്യ​കാ​ർമിക​നായി​രു​ന്നു.​ ഫാ.​ ബെ​ന​റ്റ് എം.​വി. വച​നപ്ര​ഘോ​ഷ​ണം ന​ട​ത്തി.​ ഇ​ന്നു രാ​വി​ലെ 9. 30ന് ​ദി​വ്യ​ബ​ലി, വൈ​കി​ട്ട് ആ​റി​ന് തി​രു​നാൾ സാ​യാ​ഹ്നപ്രാ​ർ​ഥന. തു​ട​ർ​ന്ന് പ​ള്ളി​ക്കുചു​റ്റും പ്ര​ദ​ക്ഷി​ണം.18ന് ​രാ​വി​ലെ 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കുർബാന. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ കൊടിയിറങ്ങും.