ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലെ പ്ര​തി​മ​യു​ടെ മു​ക​ളി​ൽ ക​യ​റി​നിന്ന​യാ​ൾ പ​രി​ഭ്രാ​ന്തി പ​ര​ത്തി
Saturday, January 16, 2021 10:53 PM IST
അ​ന്പ​ല​പ്പു​ഴ: ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലെ പ്ര​തി​മ​യു​ടെ മു​ക​ളി​ൽ ക​യ​റി​യി​രു​ന്ന​യാ​ൾ പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇന്നലെ രാ​വി​ലെ ഇ​ര​ട്ട​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലു​ള്ള ക​വാ​ട​ത്തി​ലെ ന​ന്ദി​കേ​ശ​ന്‍റെ പ്ര​തി​മ​യ്ക്കു മു​ക​ളി​ലാ​ണ് മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ളയാൾ ക​യ​റി​യ​ത്.​ ഇ​ദ്ദേ​ഹ​ത്തി​ന്‍റ കൈ​യി​ൽ ഭാ​ണ്ഡ​ക്കെ​ട്ടും ഉ​ണ്ടാ​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഭ​ക്ത​രാ​ണ് പ്രതിമയുടെ മുകളിൽ നിൽക്കുന്നത് ആദ്യം ക​ണ്ട​ത്. ​ഇ​വ​ർ വി​വ​രം അ​ന്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ചു.​

നി​മി​ഷനേ​രം കൊ​ണ്ട് ക്ഷേ​ത്ര​ത്തി​നു മു​ൻവ​ശം ജ​നസാ​ഗ​ര​മാ​യി. നാ​ട്ടു​കാ​രും പോ​ലീ​സും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​റ​ങ്ങാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന ഇ​യാൾ വീ​ണ്ടും ക​വാ​ട​ത്തി​ന്‍റെ മു​ക​ളി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മം ന​ട​ത്തി.​ ഇ​തി​നി​ട​യി​ൽ പോ​ലീ​സ് വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ത​ക​ഴി​യി​ൽനി​ന്ന് ഒ​രു യൂ​ണി​റ്റ് ഫ​യ​ർഫോ​ഴ്സു​മെ​ത്തി.

ഫ​യ​ർഫോ​ഴ്സ് മു​ക​ളി​ലേ​ക്ക് ക​യ​റി ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​യാൾ സ്വ​യം ഇ​റ​ങ്ങി പോ​വു​ക​യാ​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​റോ​ള​മാ​ണ് മാ​ന​സി​ക വി​ഭ്രാ​ന്തി നി​റ​ഞ്ഞ ഇയാൾ നാ​ട്ടു​കാ​രെ മു​ൾമു​ന​യി​ൽ നി​ർ​ത്തി​യ​ത്.