ബ​ജ​റ്റ്: ജി​ല്ല​യി​ൽ സ​മ്മി​ശ്ര ​പ്ര​തി​ക​ര​ണം; കു​ട്ട​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കും എ​സി റോ​ഡിനും ബ​ജ​റ്റി​ൽ കോ​ടി​ക​ൾ
Friday, January 15, 2021 10:33 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ കാ​ർ​ഷി​ക, മ​ത്സ്യ, ക​യ​ർ മേ​ഖ​ല​ക​ളി​ൽ സ​മ​ഗ്ര​മാ​യ മാ​റ്റ​മാ​ണ് ബ​ജ​റ്റ് മു​ന്നോ​ട്ടുവ​യ്ക്കു​ന്ന​തെ​ന്ന് ഇ​ട​തു​പ​ക്ഷ​വും അ​നു​ബ​ന്ധ​സം​ഘ​ട​ന​ക​ളും അ​വ​കാ​ശ​പ്പെ​ടു​ന്പോ​ൾ ജി​ല്ല​യ്ക്കാ​യി കാ​ര്യ​മാ​യി ഒ​ന്നു​മി​ല്ലെ​ന്ന ആ​ക്ഷേ​പ​വും പ്ര​തി​പ​ക്ഷ​വും ബി​ജെ​പി​യും. വ്യാ​പാ​രി​ക​ൾ​ക്കാ​യി ഒ​ന്നു​മി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യും രം​ഗ​ത്തു​ണ്ട്.

നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല ഉ​യ​ർ​ത്തി​യ​ത് കു​റ​ഞ്ഞു​പോ​യെ​ന്ന പ​രാ​തി​യു​മാ​യി ക​ർ​ഷ​ക​സം​ഘ​ട​ന​ക​ളി​ൽ ചി​ല​തും രം​ഗ​ത്തു​ണ്ട്. അ​തേ​സ​മ​യം ഗു​രു​ത​ര സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും കേ​ര​ള​ജ​ന​ത​യ്ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​നെയും ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​നെ​യും അ​ഭി​ന​ന്ദി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​മേ​യ​വും പാ​സാ​ക്കി.
നെ​ൽ​കൃ​ഷി വി​ക​സ​ന​ത്തി​ന് 116 കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ​ത് കു​ട്ട​നാ​ടി​നു ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​വെ​ന്ന് ഭ​ര​ണ​പ​ക്ഷം അ​വ​കാ​ശ​പ്പെ​ടു​ന്നു. ഹെ​ക്ട​റി​നു 5500 രൂ​പ വീ​തം നെ​ൽ​കൃ​ഷി​ക്കാ​ർ​ക്ക് ധ​ന​സ​ഹാ​യ​മാ​യി ന​ൽ​കും. കൂ​ടാ​തെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ 5000 മു​ത​ൽ 10,000 രൂ​പ വ​രെ അ​ധി​ക ധ​ന​സ​ഹാ​യ​വും ന​ൽ​കും.

ഇ​തി​നു​പു​റ​മേ ഹെ​ക്ട​റി​നു 2000 രൂ​പ വീ​തം റോ​യ​ൽ​റ്റി​യാ​യും ന​ൽ​കു​ന്നു​ണ്ട്. നെ​ല്ലി​ന്‍റെ സം​ഭ​ര​ണവി​ല 28 രൂ​പ​യാ​യും ഉ​യ​ർ​ത്തി. ക​യ​ർ മേ​ഖ​ല​യ്ക്ക് 112 കോ​ടി രൂ​പ​യാ​ണ് മാ​റ്റി​വ​ച്ചി​ട്ടു​ള്ള​ത്. പ​ള്ളി​പ്പു​റം ഗ്രോ​ത്ത് സെ​ന്‍റ​റി​ൽ പ​ത്തേ​ക്ക​റി​ൽ വി​പു​ല​മാ​യ ക​യ​ർ ക്ല​സ്റ്റ​റും സ്ഥാ​പി​ക്കും. ക​യ​ർ ബൈ​ന്‍റ​ർ​ലെ​സ് ബോ​ർ​ഡ് വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ഉത്പാ​ദി​പ്പി​ക്കാ​നു​ള്ള ഫാ​ക്ട​റി ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലും നി​ർ​മി​ക്കും. ആ​ല​പ്പു​ഴ​-ച​ങ്ങ​നാ​ശേ​രി സെ​മി എ​ല​വേ​റ്റ​ഡ് ഹൈ​വേ, കു​ട്ട​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി 291 കോ​ടി രൂ​പ, ആ​ല​പ്പു​ഴ​-ച​ങ്ങ​നാ​ശേ​രി റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി 450 കോ​ടി രൂ​പ, പു​ളി​ങ്കു​ന്ന് ആ​ശു​പ​ത്രി​വി​ക​സ​ന​ത്തി​ന് 150 കോ​ടി​രൂ​പ എ​ന്നി​വ​യും ബ​ജ​റ്റി​ൽ പ​റ​യു​ന്നു.

ആ​ല​പ്പു​ഴ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും ബ​ജ​റ്റ് ഉ​റ​പ്പുന​ൽ​കു​ന്നു​ണ്ട്്. കെ​പി​എ​സി​യു​ടെ നാ​ട​ക, ച​രി​ത്ര പ്ര​ദ​ർ​ശ​ന സ്ഥി​രം​വേ​ദി ഒ​രു​ക്കു​ന്ന​തി​ന് ഒ​രുകോ​ടി രൂ​പ​യും നീ​ക്കി​വ​ച്ചി​രി​ക്കു​ന്നു. കാ​ൻ​സ​ർ മ​രു​ന്നു​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പാ​ർ​ക്ക് നി​ർ​മി​ക്കാ​ൻ കെഎ​സ്ഡി​പി​ക്ക് കി​ഫ്ബി​യി​ൽനി​ന്ന് 150 കോ​ടി​രൂ​പ ന​ൽ​കും. ചാ​ന്പ്യ​ൻ​സ് ബോ​ട്ട്‌ലീ ഗി​നാ​യി 20 കോ​ടി​രൂ​പ​യും ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന കൊ​ച്ചി ബി​നാ​ലെ​യു​ടെ ആ​ഗോ​ള​ചി​ത്ര പ്ര​ദ​ർ​ശ​ന​ത്തി​നു ര​ണ്ടു​കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി.

ആ​ല​പ്പു​ഴ​യി​ൽ പു​തി​യ ച​ര​ക്കു​നി​കു​തി സേ​വ​ന കോ​പ്ല​ക്സും നി​ർ​മി​ക്കും. കു​ട്ട​നാ​ട് പ​ദ്ധ​തി​ക​ൾ​ക്കു വേ​ണ്ടി ജ​ല​സേ​ച​ന വ​കു​പ്പി​ന് 39 കോ​ടി രൂ​പ​യും കൃ​ഷിവ​കു​പ്പി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളി​ലാ​യി 20 കോ​ടി രൂ​പ​യു​മു​ണ്ട്. മ​ത്സ്യ​മേ​ഖ​ല​യി​ലും സ​മ​ഗ്ര​മാ​യ മാ​റ്റ​മാ​ണ് ബ​ജ​റ്റ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ചേ​ർ​ത്ത​ല ചെ​ല്ലാ​നം മേ​ഖ​ല​യി​ൽ ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്കാ​ൻ 100 കോ​ടി രൂ​പ വ​ക​യി​രു​ത്തി. ലൈ​ഫ് മി​ഷ​നി​ൽനി​ന്നും 300 കോ​ടി രൂ​പ ചെ​ല​വി​ൽ 7500 വീ​ടു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് നി​ർ​മി​ക്കു​ന്ന​ത്. 50 മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ താ​മ​സി​ക്കു​ന്ന 2500 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ 250 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പു​ന​ർ​ഗേ​ഹം പ​ദ്ധ​തി​യി​ൽ പു​ന​ര​ധി​വ​സി​പ്പി​ക്കും.

ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ 100 മ​ത്സ്യ​ബ​ന്ധ​ന​യാ​ന​ങ്ങ​ൾ​ക്കു വാ​യ്പ അ​നു​വ​ദി​ക്കും. 25 ശ​ത​മാ​നം സ​ബ്സി​ഡി​യു​ണ്ടാ​കും. പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ണ്ണെ​ണ്ണ ലി​റ്റ​റി​ന് 25 രൂ​പ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്നും ബ​ജ​റ്റ് ഉ​റ​പ്പു​ന​ൽ​കു​ന്നു. 10 വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന മ​ണ്ണെ​ണ്ണ എ​ൻ​ജി​നു​ക​ൾ മാ​റ്റി പെ​ട്രോ​ൾ എ​ൻ​ജി​നാ​ക്കു​ന്ന​തി​ന് മോ​ട്ടോ​റൈ​സേ​ഷ​ൻ സ​ബ്സി​ഡി ന​ൽ​കും.

ചെ​റു​കി​ട ഇ​ൻ​ബോ​ർ​ഡ് യ​ന്ത്ര​വ​ത്കൃ​ത വ​ള്ള​ങ്ങ​ൾ​ക്ക് ഇ​ന്ധ​ന സ​ബ്സി​ഡി​യും ഉ​ണ്ടാ​കും. ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര​ത്തി​ന് ഇ​ഓ​ട്ടോ വാ​ങ്ങു​ന്ന​തി​നും മ​ത്സ്യ​ഫെ​ഡ് വാ​യ്പ ന​ൽ​കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ മ​ത്സ്യ​ഫെ​ഡ് വ​ഴി​യു​ള്ള വാ​യ്പ​ക​ൾ​ക്ക് 25 ശ​ത​മാ​നം സ​ബ്സി​ഡി സ​ർ​ക്കാ​ർ ന​ൽ​കും. ക​യ​ർ​മേ​ള ഡി​ജി​റ്റ​ലാ​യി ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കും. കാ​യം​കു​ളം ബ​സ് സ്റ്റാ​ൻ​ഡ് പു​ന​രു​ദ്ധ​രി​ക്കാ​നും ബ​ജ​റ്റി​ൽ പ​ദ്ധ​തി​യു​ണ്ട്.