കൃ​ഷി​യി​ല്ലാ​ത്ത സ​മൂ​ഹം നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം
Friday, January 15, 2021 10:33 PM IST
മ​ങ്കൊ​ന്പ്: രാ​ജ്യ​ത്ത് എ​ന്തെ​ല്ലാം വി​ക​സ​ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ലും കാ​ർ​ഷി​കരം​ഗം ത​ക​ർ​ന്നാ​ൽ സ​മൂ​ഹം വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. കെ​സി​ബി​സി​യു​ടെ ക​ർ​ഷ​ക ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചാ​സ് ക​ർ​ഷ​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ള്ളി​ക്കു​ട്ടു​മ്മ ഫാ​ത്തി​മാ മാ​താ പാ​രീ​ഷ്ഹാ​ളി​ൽ ന​ട​ന്ന ക​ർ​ഷ​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി കൂ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ ഈ ​കാ​ല​ത്ത് ക​ർ​ഷ​ക​ർ​ക്ക് ക​ഴി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​ഡൊ​മ​നി​ക് ജോ​സ​ഫ് സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കി.
ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന ആ​നു​കാ​ലി​ക പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് വൈ​സ് ചെ​യ​ർ​മാ​ർ അ​ഡ്വ. ഡി​ജോ കാ​പ്പ​ൻ ക്ലാ​സ് ന​യി​ച്ചു. ഫാ. ​ജോ​ർ​ജ് പ​നക്കേ​ഴം, ഫാ. ​ലൂ​യീ​സ് വെ​ള്ളാ​നി​ക്ക​ൽ, ഡോ. ​ജോ​സ​ഫ് ഏ​ബ്രാ​ഹം, ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി, ബി​ജു വ​ലി​യ​ക​ളം, ജോ​സ് ജോ​ണ്‍ വെ​ങ്ങാ​ന്ത​റ, എ​ൻ.​ഐ. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.