ഈ​ഴ​വ​രെ സ​വ​ർ​ണ​വി​ഭാ​ഗം ക​ട​ന്നാ​ക്ര​മി​ക്കു​ന്നു​വെ​ന്ന് വെ​ള്ളാ​പ്പ​ള്ളി
Friday, January 15, 2021 10:33 PM IST
ചേ​ർ​ത്ത​ല: അ​ധി​കാ​ര സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​യാ​ൽ ഈ​ഴ​വ​രെ ക​ട​ന്നാ​ക്ര​മി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​വ​ർ​ണ വി​ഭാ​ഗം സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ൽ ചേ​ർ​ന്ന എ​സ്എ​ൻ​ഡി​പി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ല​ബാ​റി​ൽ ലീ​ഗും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സും പി​ടി​മു​റു​ക്കു​ക​യും മ​ധ്യ​കേ​ര​ള​ത്തി​ൽ എ​ൻ​എ​സ്എ​സി​നെ പ​രി​ഗ​ണി​ക്കു​ക​യും ചെ​യ്യേ​ണ്ട​തി​നാ​ൽ ഈ​ഴ​വ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ക്കാ​നു​ള്ള സാ​ദ്ധ്യ​ത മ​ങ്ങി.

നി​ല​വി​ൽ ഒ​രു എം​എ​ൽ​എ പോ​ലും ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ൽ നി​ന്നും ഈ​ഴ​വ​ർ അ​ന്യംനി​ന്നു​പോ​യ സ്ഥി​തി​യാ​യി. മ​തേ​ത​ര​പാ​ർ​ട്ടി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന മു​സ്ലീം ലീ​ഗ് ഇ​ത​ര സ​മു​ദാ​യ​ങ്ങ​ളി​ൽ നി​ന്നും ആ​രേ​യും മ​ത്സ​രി​പ്പി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. ഹൈ​ക്കോ​ട​തി​യു​ടെ​യും ക​ന്പ​നി നാ​ഷ​ണ​ൽ ട്രൈ​ബ്യൂണ​ലി​ന്‍റെ​യും തീ​രു​മാ​ന​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി മാ​ർ​ച്ച് അ​വ​സാ​ന വാ​രം വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​എ​ൻ സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി, ദേ​വ​സ്വം സെ​ക്ര​ട്ട​റി അ​ര​യാ​ക​ണ്ടി സ​ന്തോ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.