അ​ന്ധ​കാ​ര​ന​ഴി ഷ​ട്ട​റു​ക​ൾ തു​റ​ക്കാനും അ​ട​യ്ക്കാനും സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​ം
Friday, January 15, 2021 10:31 PM IST
തു​റ​വൂ​ർ: അ​ന്ധ​കാ​ര​ന​ഴി വ​ട​ക്കേ സ്പി​ൽ​വേ​യു​ടെ ഷ​ട്ട​റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി അ​ട​യ്ക്കു​ന്ന​തി​നും തു​റ​ക്കു​ന്ന​തി​നും സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. വെ​ള്ളം ക​ട​ലി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന സ​മ​യ​ങ്ങ​ളി​ൽ ഷ​ട്ട​ർ തു​റ​ക്കു​ക​യും ക​ട​ലി​ൽനി​ന്നും വെ​ള്ളം ക​യ​റു​ന്ന സ​മ​യ​ങ്ങ​ളി​ൽ ഷ​ട്ട​ർ അ​ട​യ്ക്കു​ക​യും ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​തെ മു​ഴു​വ​ൻ സ​മ​യ​വും ഷ​ട്ട​റു​ക​ൾ തു​റ​ന്നുകി​ട​ക്കു​ന്ന​ത് മേ​ഖ​ല​യി​ലെ ജ​ന​ജീ​വി​ത​ത്തെ ദുഃ​സ​ഹ​മാ​ക്കു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്ന് വെ​ള്ള​മി​റ​ങ്ങി പോ​കാ​ത്ത​ത് മൂ​ലം ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് താ​മ​സം മാ​റ്റി. വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​രം ഉ​ണ്ടാ​കാ​ത്ത​തു​മൂ​ലം ഇ​വ​ർ​ക്ക് സ്വ​ഭ​വ​ന​ങ്ങ​ളി​ലേക്ക് തി​രി​കെ വ​രാ​നു​മാ​കു​ന്നി​ല്ല. ഇ​ഴ​ജെ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​ദേ​ശ​ത്തെ ജ​ന​കീ​യ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്.

ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ ജി​ല്ലാ ക​ള​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വു പ്ര​കാ​ര​മാ​ണ് ഷ​ട്ട​റു​ക​ൾ പൂ​ർ​ണ​മാ​യി തു​റ​ന്നി​ട്ടി​രി​ക്കു​ന്ന​തെന്നാ​ണ് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ മ​ത്സ്യ​മാ​ഫി​യ​യു​ടെ സ്വാ​ധീ​ന​ത്തി​നു വ​ഴ​ങ്ങി​യാ​ണ് മ​ത്സ്യ​കൃ​ഷി​ക്കുവേ​ണ്ടി മാ​ത്രം ഷ​ട്ട​റു​ക​ൾ പൂ​ർ​ണ​മാ​യി തു​റ​ന്നി​ട്ടി​രി​ക്കു​ന്ന​തെന്നും ഇ​ത് പ്ര​ദേ​ശ​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യെ പൂ​ർ​ണ​മാ​യും ത​ക​ർ​ക്കു​ക​യാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. പ​ച്ച​ക്ക​റി​കൃ​ഷി​യും തെ​ങ്ങ്, വാ​ഴ, ക​മു​ക് തു​ട​ങ്ങി​യ മു​ഴു​വ​ൻ കൃ​ഷി​ക​ളും നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. തു​റ​വൂ​ർ, കു​ത്തി​യ​തോ​ട്, കോ​ടം​തു​രു​ത്ത്, എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഹൈ​ക്കോ​ട​തി​യി​ൽ ഇ​തു​ സം​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന കേ​സി​ൽ ക​ക്ഷി ചേ​ര​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഉ​പ്പു​വെ​ള്ളം മു​ലം തെ​ങ്ങു​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ക്കു​ക​യാ​ണ്. വാ​ഴ​ക്കൃ​ഷി​യും നാ​ശ​ത്തി​ലാ​ണ്. തു​റ​വൂ​ർ, കു​ത്തി​യ​തോ​ട്, കോ​ടം​തു​രു​ത്ത്, എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി മു​പ്പ​തി​ല​ധി​കം ഓ​രുമു​ട്ടു​ക​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​വ​യൊ​ന്നും ഉ​പ​യോ​ഗ​പ്ര​ദ​മ​ല്ലാ​ത്ത​തും വെ​ള്ള​പ്പൊ​ക്ക​ത്തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്ധ​കാ​ര​ന​ഴി​യി​ലെ ഷ​ട്ട​റു​ക​ൾ വേ​ലി​യേ​റ്റ​വേ​ലി​യി​റ​ക്ക സ​മ​യ​ങ്ങ​ളി​ൽ അ​ട​യ്ക്കാ​നും തു​റ​ക്കാ​നു​മുള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാണ് നാ ട്ടുകാരുടെ ആവശ്യം.