ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ലെ മ​ണ്‍​ചി​റ പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ
Wednesday, January 13, 2021 10:30 PM IST
ആ​ല​പ്പു​ഴ: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് വ​ഴി​യു​ള്ള ജ​ല​നി​ർ​ഗ​മ​നം സു​ഗ​മ​മാ​ക​ണ​മെ​ങ്കി​ൽ ബ​ണ്ടി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​ള്ള മ​ണ്‍​ചി​റ പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​മാ​റ്റി മ​ണ്ണ് അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന നെ​ൽ-​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ശ​രി​യാ​യ നീ​രൊ​ഴു​ക്ക് ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വ​സ്തു​ത ബോ​ധ്യ​പ്പെ​ട്ട് അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. നേ​തൃ​യോ​ഗ​ത്തി​ൽ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ സി​ബി ക​ല്ലു​പാ​ത്ര, എം.​കെ. പ​ര​മേ​ശ്വ​ര​ൻ, ജേ​ക്ക​ബ് എ​ട്ടു​പ​റ​യി​ൽ, ഇ. ​ഷാ​ബ്ദീ​ൻ, ജോ​സ് നെ​ടു​ങ്ങാ​ട്, ബി​നു മ​ദ​ന​ന​ൻ, പി.​ജെ. ജ​യിം​സ്, പി.​റ്റി. രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഈ ​ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ട് 19നു ​രാ​വി​ലെ 11ന് ​ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന നെ​ൽ-​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ അ​റി​യി​ച്ചു.