പ​രി​സ്ഥി​തി സൗ​ഹൃ​ദ ക​ള​ർ​ചി​ഹ്ന​ങ്ങ​ൾ ഒ​രു​ക്കി ബാ​ഗ് നി​ർ​മാ​ണത്തൊഴി​ലാ​ളി​ക​ൾ
Wednesday, December 2, 2020 10:18 PM IST
പൂ​ച്ചാ​ക്ക​ൽ: കോ​വി​ഡ് കാ​ല​ത്ത് തൊ​ഴി​ൽ ന​ഷ്ടമാ​യ ബാ​ഗ് നി​ർ​മാ​ണത്തൊഴി​ലാ​ളി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പ​രി​സ്ഥി​തി സൗ​ഹൃ​ദ ക​ള​ർ​ഫു​ൾ ചി​ഹ്ന​ങ്ങ​ൾ ഒ​രു​ക്കി​ന​ൽ​കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഹ​രി​ത​ച​ട്ടം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ത്ത​രം ചി​ഹ്ന​ങ്ങ​ൾ ത​യാ​റാ​ക്കി ന​ൽ​കു​ന്ന​ത്.

ബാ​ഗ് നി​ർ​മാ​ണത്തൊ​ഴി​ലാ​ളി​ക​ളാ​യ പാ​ണാ​വ​ള്ളി സ്വ​ദേ​ശി ന​ള​ർ കാ​ള​ഞ്ചേ​രി​യും അ​രൂ​ക്കു​റ്റി സ്വ​ദേ​ശി സ​ഹീ​ർ വ​ടു​ത​ല​യും ചേ​ർ​ന്നാ​ണ് ഭം​ഗി​യു​ള്ള ചി​ഹ്ന​ങ്ങ​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
ബാ​ഗ് നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന തു​ണി (​സീ​ഡ്)​ ആ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ധ നി​റ​ത്തി​ലു​ള്ള സീ​ഡു​ക​ൾ ഒ​രേ അ​ള​വി​ൽ മു​റി​ച്ച് അ​തി​ൽ മ​നോ​ഹ​ര​മാ​യി സ്ക്രീ​ൻ​പ്രി​ന്‍റ് ചെ​യ്യു​ക​യാ​ണ്. വെ​ള്ള, നീ​ല, മ​ഞ്ഞ, പ​ച്ച തു​ട​ങ്ങി വി​വി​ധ നി​റ​ത്തി​ലു​ള്ള സീ​ഡു​ക​ളി​ലാ​ണ് ആ​ക​ർ​ഷ​ക​മാ​യ പ്രി​ന്‍റിം​ഗ് ചെ​യ്തി​രി​ക്കു​ന്ന​ത്. ചി​ഹ്നം കൂ​ടാ​തെ, റോ​ഡ് സൈ​ഡു​ക​ളി​ൽ കെ​ട്ടു​ന്ന പ്ലാ​സ്റ്റി​ക് തോ​ര​ണ​ങ്ങ​ൾ​ക്കു പ​ക​രം ഇ​തേ സീ​ഡ് ഉ​പ​യോ​ഗി​ച്ച് തോ​ര​ണം ത​യാ​റാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു. വ​ലി​യ​ ചെ​ല​വ് ഇ​ല്ലാ​തെ പ​രി​സ്ഥി​തി സൗ​ഹൃ​ദ ചി​ഹ്ന​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന​തും ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.