തെ​ള്ളി​യൂ​ർ പ​ള്ളി​യി​ൽ കൊ​ടി​മ​രം, മ​ണി​മാ​ളി​ക കൂ​ദാ​ശ നാ​ളെ
Tuesday, December 1, 2020 10:07 PM IST
തെ​ള്ളി​യൂ​ർ: പു​ന​ർ​നി​ർ​മി​ക്കു​ന്ന തെ​ള്ളി​യൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യേ​ഴ്സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പു​തു​താ​യി നി​ർ​മി​ച്ച കൊ​ടി​മ​രം, മ​ണി​മാ​ളി​ക, യാ​ക്കോ​ബി​ന്‍റെ കി​ണ​ർ എ​ന്നി​വ​യു​ടെ കൂ​ദാ​ശാ​ക​ർ​മ​വും പു​ന​രു​ദ്ധ​രി​ച്ച സെ​മി​ത്തേ​രി​യു​ടെ പു​നഃ​പ്ര​തി​ഷ്ഠ​യും നാ​ളെ ന​ട​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് കൂ​ദാ​ശാ​ക​ർ​മ​ങ്ങ​ളും മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കും.
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​യി​രി​ക്കും പ​രി​പാ​ടി​ ക​ൾ ന​ട​ത്തു​ന്ന​തെ​ന്നു വി​കാ​രി ഫാ. ​ജോ​ർ​ജ് തേ​ക്ക​ട​യി​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ എ. തോ​മ​ സ് ക​ണ​യ്ക്ക​ൽ, എ.​ വി. ജോ​സ​ഫ് അ​ങ്ങാ​ടി​യി​ൽ, എം.​ എ. വ​ർ​ഗീ​സ് മ​ണ്ണി​ൽ​മ​ല​യി​ൽ, റോ​ഷ​ൻ മാ​ത്യൂ​സ് എ​ന്നി​വ​ർ അ​റി​യി​ ച്ചു.