ജി​ല്ല​യി​ൽ ജാ​ഗ്ര​താ​നി​ർ​ദേ​ശം: ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നി​രോ​ധ​നം
Tuesday, December 1, 2020 10:07 PM IST
പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍, ഉ​രു​ള്‍​പൊ​ട്ട​ല്‍ തു​ട​ങ്ങി​യ ദു​ര​ന്ത​സാ​ധ്യ​ത​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഇ​ന്നു മു​ത​ല്‍ നാ​ലു വ​രെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ എ​ല്ലാ ക്വാ​റി​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നും ജി​ല്ലാ ക​ള​ക്ട​റു​മാ​യ പി.​ബി. നൂ​ഹ് ഉ​ത്ത​ര​വാ​യി.
ശ​ക്ത​മാ​യ മ​ഴ മൂ​ലം ക്വാ​റി​ക​ളു​ടെ​യും ക്ര​ഷ​ര്‍ യൂ​ണി​റ്റു​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം മ​ണ്ണി​ടി​ച്ചി​ല്‍, ഉ​രു​ള്‍​പൊ​ട്ട​ല്‍ എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഉ​ത്ത​ര​വ്. മ​ല​യോ​ര​ത്തു നി​ന്നും മ​ണ്ണ് വെ​ട്ടി​മാ​റ്റു​ക, ആ​ഴ​ത്തി​ലു​ള്ള കു​ഴി​ക​ള്‍ നി​ര്‍​മി​ക്കു​ക, നി​ര്‍​മാ​ണ​ത്തി​നാ​യി ആ​ഴ​ത്തി​ല്‍ മ​ണ്ണ് മാ​റ്റു​ക എ​ന്നി​വ​യും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.
നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്ക് എ​തി​രെ ദു​ര​ന്ത നി​വാ​ര​ണ നി​യ​മ പ്ര​കാ​രം ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ഇ​ത്ത​ര​ത്തി​ലു​ള്ള ഏ​തു ലം​ഘ​ന​വും ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ ആ​ര്‍​ക്കും അ​ത​ത് താ​ലൂ​ക്കു​ക​ളി​ലെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ വി​വ​രം അ​റി​യി​ക്കാം.
പ​രാ​തി​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട്ട ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ സ​ത്വ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. കാ​ര​ണ​ക്കാ​രാ​യ​വ​ര്‍​ക്കെ​തി​രേ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.തെ​ക്കു കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ന്യൂ​നമ​ര്‍​ദം മൂ​ലം കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും ഇ​ന്നു മു​ത​ല്‍ നാ​ലു വ​രെ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നു ദി​വ​സം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ അ​തി തീ​വ്ര മ​ഴ​യ്ക്കു​ള്ള ഓ​റ​ഞ്ച്, റെ​ഡ് അ​ല​ര്‍​ട്ടും ശ​ക്ത​മാ​യ കാ​റ്റി​നു​ള്ള സാ​ധ്യ​ത​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
തു​ട​ര്‍​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന​ത് മ​ണ്ണി​ന്‍റെ ഘ​ട​ന​യെ​യും സ്ഥി​ര​ത​യെ​യും ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

ഷട്ടർ ഉയർത്തും

പ​ത്ത​നം​തി​ട്ട: കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​വും, സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും ജി​ല്ല​യി​ല്‍ തീ​വ്ര മ​ഴ​യ്ക്കു​ള്ള (റെ​ഡ്, ഓ​റ​ഞ്ച് മു​ന്ന​റി​യി​പ്പ്) മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ല​നി​ര​പ്പ് 34.62 മീ​റ്റ​റാ​യി ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി മു​ന്ന​റി​യി​പ്പ് പി​ന്‍​വ​ലി​ക്കു​ന്ന​തു​വ​രെ ഏ​തു സ​മ​യ​ത്തും മ​ണി​യാ​ര്‍ ബാ​രേ​ജി​ന്‍റെ ഷ​ട്ട​റു​ക​ള്‍ 100 സെ​ന്‍റി മീ​റ്റ​ര്‍ എ​ന്ന തോ​തി​ല്‍ ഇ​ന്നു രാ​വി​ലെ ആ​റി​നു ശേ​ഷം ഉ​യ​ർ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.