കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്
Tuesday, December 1, 2020 10:07 PM IST
ശ​ബ​രി​മ​ല: സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും 14 ദി​വ​സ​ത്തി​ല്‍ അ​ധി​കം സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന എ​ല്ലാ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍​ക്കും സ​ന്ന​ദ്ധ സേ​വ​ക​ര്‍​ക്കും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ കോ​വി​ഡ് 19 ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. പ്ര​തി​ദി​നം 200 പേ​രെ വീ​ത​മാ​ണ് പ​മ്പ​യി​ലെ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ പ​രി​ശോ​ധി​ക്കു​ന്ന​ത്. ആ​ദ്യ​ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച ശ​ബ​രി​മ​ല ശു​ചീ​ക​ര​ണ വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളാ​യ 200 പേ​രെ പ​രി​ശോ​ധി​ച്ച​തി​ല്‍ നാ​ലു പേ​ര്‍ പോ​സി​റ്റീ​വാ​യി. ഇ​വ​രെ എ​രു​മേ​ലി കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി. പ​മ്പ​യി​ലെ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ക്കു​ന്ന​ത്. സ​ന്നി​ധാ​ന​ത്തുംപ​മ്പ​യി​ലും കോ​വി​ഡ് രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മാ​യി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. ഓ​രോ വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ​യും സ​ന്ന​ദ്ധ സേ​വ​ക​രു​ടെ​യും ക​ണ​ക്കെ​ടു​ത്താ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.