പൊ​ന്നാ​ന വാ​ക്കു​ക​ളെ സെ​യ്തി​ടു​ങ്ങ.... (വി​ല​യേ​റി​യ വോ​ട്ടു​ക​ൾ ചെ​യ്തി​ട​ണേ)
Tuesday, December 1, 2020 10:04 PM IST
പ​ത്ത​നം​തി​ട്ട: ത​മി​ഴ്നാ​ട്ടി​ലെ വോ​ട്ടെ​ടു​പ്പി​നു സ​മാ​ന​മാ​ണ് പ​ത്ത​നം​തി​ട്ട​യി​ലെ മ​ല​യാ​ല​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചെ​ങ്ങ​റ തോ​ട്ട​ത്തി​ലെ പ്ര​ചാ​ര​ണം.

അ​ഞ്ചാം വാ​ർ​ഡി​ലെ 707 വോ​ട്ട​ർ​മാ​രി​ൽ ഏ​റെ​പ്പേ​രും ത​മി​ഴ്നാ​ട് ബ​ന്ധ​മു​ള്ള​വ​രാ​ണ്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഇ​വ​രി​ല​ധി​ക​വും. ചെ​ങ്ങ​റ തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വ​ർ. മൂ​ന്ന് മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. സം​വ​ര​ണ വാ​ർ​ഡാ​യി​രു​ന്നി​ട്ടും എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും വ​നി​താ സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് മ​ത്സ​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ വി​ജ​യി ക​ലാ ബാ​ല​നെ​യാ​ണ് (കോ​ണ്‍​ഗ്ര​സ്) യു​ഡി​എ​ഫ് വീ​ണ്ടും മ​ത്സ​രി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ മൂ​ന്ന് വോ​ട്ടു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ട്ട എ​ൻ.​വ​ള​ർ​മ​തി​യെ​യാ​ണ് എ​ൽ​ഡി​എ​ഫ് രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. സി​പി​ഐ സ്ഥാ​നാ​ർ​ഥി​യാ​ണ്. ബി​ജെ​പി​യി​ലെ ആ​ർ. അ​ജു​വാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. പ്ര​ചാ​ര​ണം പൂ​ർ​ണ​മാ​യും ത​മി​ഴി​ലാ​ണ്. ത​മി​ഴ്നാ​ട്ടി​ലെ തി​രു​ന​ൽ​വേ​ലി സ്വ​ദേ​ശി​ക​ളാ​ണ് തോ​ട്ട​ത്തി​ൽ താ​മ​സ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

വാ​ർ​ഡി​ൽ ന​ട​ത്തി​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് ക​ലാ ബാ​ല​ന്‍റെ പ്ര​ചാ​ര​ണം. ഇ​തി​നെ ത​ട​യി​ട്ടു​കൊ​ണ്ട് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും. ന​വാ​ഗ​ത സ്ഥാ​നാ​ർ​ഥി​യാ​ണ് അ​ജു. സ്ഥാ​നാ​ർ​ഥി​ക​ൾ ത​മ്മി​ൽ ശ​ത്രു​ത​യൊ​ന്നു​മി​ല്ല. പ്ര​ചാ​ര​ണ​ത്തി​നി​ടെ മൂ​വ​രും പ​ല​പ്പോ​ഴും ഒ​ന്നി​ച്ചു കാ​ണാ​റു​ണ്ട്. ഒ​രി​ട​ത്തി​രു​ന്നു നാ​ടി​ന്‍റെ വി​ക​സ​ന​പ്ര​ശ്ന​ങ്ങ​ൾ അ​ട​ക്കം ച​ർ​ച്ച ചെ​യ്യാ​റു​ണ്ട്.
ക​ഴി​ഞ്ഞ​ത​വ​ണ പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന​നു​വ​ദി​ച്ച വാ​ട്ട​ർ​ടാ​ങ്ക് ത​ന്‍റെ എ​തി​ർ​സ്ഥാ​നാ​ർ​ഥി വ​ള​ർ​മ​തി​ക്കു ന​ൽ​കി​യ കാ​ര്യം പോ​ലും തു​റ​ന്നു പ​റ​യാ​ൻ ക​ലാ ബാ​ല​നു മ​ടി​യി​ല്ല. പു​തു​മു​ഖ​മാ​യ ഒ​രു സ്ഥാ​നാ​ർ​ഥി വ​രു​ന്ന​തും അ​വ​ർ​ക്ക് സ​ന്തോ​ഷ​മാ​ണ്.

തോ​ട്ട​ത്തി​ലെ ത​ന്നെ നാ​ലാം​വാ​ർ​ഡി​ലും ത​മി​ഴ് പ്ര​ചാ​ര​ണ​മു​ണ്ട്. എ​സ്. ബി​ജു (എ​ൽ​ഡി​എ​ഫ്), ദി​ലീ​പ് കു​മാ​ർ (യു​ഡി​എ​ഫ്), ശം​ഭു​കു​മാ​ർ (എ​ൻ​ഡി​എ) എ​ന്നി​വ​രാ​ണ് ഇ​വി​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ. പു​തു​ക്കു​ള​വും ഒ​ന്നാം ഡി​വി​ഷ​നും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് നാ​ലാം വാ​ർ​ഡ്.