ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്:‌ പ്ര​ക​ട​ന പ​ത്രി​ക​യു​മാ​യി എ​ൽ​ഡി​എ​ഫ് ‌‌
Monday, November 30, 2020 10:29 PM IST
സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യം ‌

പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി എ​ൽ​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. ജി​ല്ല​യു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ഉ​ൾ​കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യി ചേ​ർ​ന്നു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.‌
ജി​ല്ല​യി​ലെ മു​ഴു​വ​ൻ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളെ​യും മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ക്കി​മാ​റ്റും.
ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി ന​ട​പ്പാ​ക്കും. ജ​ലാ​ശ​യ​ങ്ങ​ളും നീ​രൊ​ഴു​ക്കും മാ​ലി​ന്യ മു​ക്ത​മാ​ക്കാ​നും ജ​ല സ്രോ​ത​സ്, മ​ണ്ണ് സം​ര​ക്ഷ​ണ​ത്തി​നും സ​മ​ഗ്ര പ​ദ്ധ​തി രൂ​പീ​ക​രി​ക്കും. ‌
ജ​ല​സം​ഭ​ര​ണി​ക​ൾ, ന​ദി​ക​ൾ, വ​ന​പ്ര​ദേ​ശ​ങ്ങ​ൾ, തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ൾ, ജ​ലോ​ൽ​സ​വ​ങ്ങ​ൾ, പ​ട​യ​ണി​യ​ട ക്കം ​അ​നു​ഷ്ഠാ​ന ക​ല​ക​ളും ഉ​ൾ​പ്പെ​ടു​ത്തി പി​ൽ​ഗ്രിം, അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കും.
ശ​ബ​രി​മ​ല​യെ മ​റ്റ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ദ്ധ തി ​രൂ​പീ​ക​രി​ക്കും. സ​മ്പൂ​ർ​ണ ശു​ചി​ത്വ പ​രി​പാ​ടി ന​ട​പ്പാ​ക്കും. കോ​ള​നി പ്ര​ദേ​ശ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് സ​മ​ഗ്ര പ​ഠ​നം ന​ട​ത്തും.‌
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ൾ, 5 മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ൾ​ക്ക് റ​സി​ഡ​ൻ​ഷ്യ​ൽ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കും. കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ശാ​സ്ത്രീ​യ ആ​സൂ​ത്ര​ണം ന​ട​പ്പാ​ക്കും.
ഇ​നി​യും കി​ട​പ്പാ​ട​മി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ളെ ലൈ​ഫ് മി​ഷ നു​മാ​യി ചേ​ർ​ന്ന് പു​ന​ര​ധി​വ​സി​പ്പി​ക്കും.
ആ​ദി​വാ​സി ഊ​രു​ക​ൾ​ക്ക് പ്ര​ത്യേ​ക പ​ദ്ധ​തി​യും അ​വ​ർ​ക്കാ​വ​ശ്യ​മാ​യ ഭൂ​മി ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ ന​ട​പ​ടി. ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ങ്ങ​ൾ ന​വീ​ക​രി​ക്കാ​നും സീ​സ​ണു ശേ​ഷം ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റു​ക​ളാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ വി​പു​ലീ​ക​രി​ക്കും. പ്ര​വാ​സി​ക​ളു​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ പ്ര​വാ​സി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കും. ‌
ജി​ല്ല​യി​ലെ പൈ​തൃ​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​മെ​ന്നും പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​യു​ന്നു. ‌സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​അ​ന​ന്ത​ഗോ​പ​ൻ, എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ല​ക്സ് ക​ണ്ണ​മ്മ​ല, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌