തട്ടയിൽ: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം വാർഡുകളിലും ഇത്തവണ ത്രികോണ പോരാട്ടം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫും ബിജെപിയുമാണ് മുന്നിലെത്തിയത്. അഞ്ചു വീതം സീറ്റുകളിലാണ് ഇരുമുന്നണികളും വിജയിച്ചത്.
യുഡിഎഫിന് മൂന്നു സീറ്റുകളേ ഉണ്ടായിരുന്നുള്ളൂ. സ്വതന്ത്ര പിന്തുണയോടെ എൽഡിഎഫ് ഭരണത്തിലെത്തി. അഞ്ചുവർഷവും സ്വതന്ത്രാംഗം പ്രസിഡന്റായി തുടർന്നു. ബിജെപിയെ അകറ്റിനിർത്തുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫും നിലപാടെടുത്തു.
ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താനാണ് എൽഡിഎഫ് ഒരുങ്ങുന്നത്. എന്നാൽ എല്ലാ വാർഡുകളിലും സ്വന്തം സ്ഥാനാർഥികളെ രംഗത്തിറക്കി ബിജെപിയും ശക്തമായ പോരാട്ടത്തിലാണ്. യുഡിഎഫാകട്ടെ രാഷ്ട്രീയ പോരാട്ടത്തിലൂടെ പഞ്ചായത്ത് തിരികെ പിടിക്കാമെന്ന പ്രതീക്ഷയിലാണ്.
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സ്ഥാനാർഥി പട്ടിക
വാർഡ് ഒന്ന്: ഭാസ്കരൻ നായർ (സിപിഎം സ്വത), കെ. രാജശേഖരൻ നായർ (കോണ്ഗ്രസ്), ശ്യാംകുമാർ (സ്വത), എ.കെ. സുരേഷ് (ബിജെപി).
രണ്ട്: തങ്കമ്മ (കോണ്ഗ്രസ്), പ്രിയ ജ്യോതികുമാർ (സിപിഎം), സി.ഒ. വിനില (ബിജെപി).
3: അനീഷ് (ബിജെപി), അനുജ (കോണ്ഗ്രസ്), എസ്. രാജേന്ദ്രപ്രസാദ് (സിപിഎം).
നാല്: ഗൗരി പ്രിയാ മോഹൻദാസ് (സ്വത), കെ.കെ. ദാമോദരക്കുറുപ്പ് (കോണ്ഗ്രസ്), ബി. ശരത്കുമാർ (ബിജെപി), റെജി (സിപിഐ).
അഞ്ച്: ജേക്കബ് ജോർജ് ഇടക്കുന്നിൽ (സ്വത), കെ.എം. മാർക്കോസ് (കോണ്ഗ്രസ്), ആർ. രാജേഷ് കുമാർ (ബിജെപി), ശ്രീകുമാർ (സിപിഎം).
ആറ്: അശോക് കുമാർ (ബിജെപി), വി.ഒ. ചാക്കോ (കോണ്ഗ്രസ്), പി. വിദ്യാധരപ്പണിക്കർ (സിപിഎം).
ഏഴ്: ബി. അശ്വതി (സ്വത), കമലമ്മ സുധാകരൻ (കോണ്ഗ്രസ്), രാജമ്മ ഗോപാലൻ (സിപിഎം), സി.എസ്. ശ്രീകല (ബിജെപി).
എട്ട്: അംബിക ദേവരാജൻ (ബിജെപി), മണി ശശികുമാർ (കോണ്ഗ്രസ്), സുശീല തങ്കപ്പൻ (സിപിഎം).
ഒന്പത്: പി.എൻ. ഗോപാലകൃഷ്ണൻ നായർ (ബിജെപി), പി.ആർ. ചന്ദ്രൻപിള്ള (സിപിഎം), ബി. പ്രസാദ് കുമാർ (കോണ്ഗ്രസ്).
10: ജയാദേവി (കോണ്ഗ്രസ്), മഞ്ജു (എൽഡിഎഫ് സ്വത), രാധാമണി (ബിജെപി).
11: അജയൻ (ബിജെപി), കൃഷ്ണൻകുട്ടി (സ്വത), ചെല്ലപ്പൻ (കോണ്ഗ്രസ്), കെ.ആർ. രഞ്ജിത്ത് സിപിഎം), ശരസ്ചന്ദ്രൻ (സ്വത), എസ്. ശ്രീനിവാസൻ (സ്വത).
12: ഷൈനി അനിയൻ (കോണ്ഗ്രസ്), സുമാദേവി (സ്വത), സുമി ഡേവിഡ് (സ്വത), റാഹേൽ (സിപിഐ).
13: ചന്ദ്രികാദേവി (കോണ്ഗ്രസ്), ശ്രീവിദ്യ (അന്പിളി, ബിജെപി), ശ്രീവിദ്യ (സോണി, സിപിഐ).
14: പൊന്നമ്മ വർഗീസ് (സിപിഎം), ലിജി പ്രകാശ് (ബിജെപി), ലൈജി പി. ജോർജ് (കോണ്ഗ്രസ്).