ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ക​മ്പ​നി ഉ​ട​മ​യെ പോ​ലീ​സ് അ​കാ​ര​ണ​മാ​യി മ​ര്‍​ദി​ച്ചെ​ന്ന് പ​രാ​തി ‌
Monday, November 30, 2020 10:27 PM IST
‌പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​ര്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗു​രു​കൃ​പ ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ക​മ്പ​നി ഉ​ട​മ ഷാ​ജി​യെ കൊ​ല്ലം പൂ​യ​പ്പ​ള്ളി എ​സ്ഐ രാ​ജ​ന്‍​ബാ​ബു അ​കാ​ര​ണ​മാ​യി മ​ര്‍​ദി​ച്ചെ​ന്ന് പ​രാ​തി. ഇ​തേ സ്ഥാ​പ​ന​ത്തി​ലെ ഡ്രൈ​വ​റാ​യ നൗ​ഫ​ലി​നെ (33) ഒ​ന്ന​ര മാ​സം മു​മ്പ് ന​ട​ന്ന ഒ​രു വെ​ട്ടു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്ഐ രാ​ജ​ന്‍​ബാ​ബു​വും സം​ഘ​വും ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30ഓ​ടെ ഓ​മ​ല്ലൂ​രി​ലു​ള്ള പ​ണി സൈ​റ്റി​ല്‍ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു കൊ​ണ്ടു​പോ​യി​രു​ന്നു. പോ​ലീ​സ് പ​റ​യു​ന്ന വെ​ട്ടു​കേ​സു​മാ​യി നൗ​ഫ​ലി​ന് ബ​ന്ധ​മി​ല്ലെ​ന്നും അ​ന്നേ ദി​വ​സം നൗ​ഫ​ല്‍ ക​മ്പ​നി​യി​ല്‍ ത​ന്നെ ഉ​ണ്ടാ​യി​രു​ന്ന​താ​യും ഷാ​ജി പൂ​യ​പ്പ​ള്ളി സി​ഐ​യെ വി​ളി​ച്ച് അ​റി​യി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ പൂ​യ​പ്പ​ള്ളി സ്റ്റേ​ഷ​നി​ലെ​ത്തി എ​സ്ഐ​യു​മാ​യി വി​ഷ​യം സം​സാ​രി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് എ​സ്ഐ പി​ന്നാ​ലെ​യെ​ത്തി മ​ര്‍​ദി​ച്ച​ത്. ഇ​നി​യും പ്ര​ശ്ന​ത്തി​ല്‍ ഇ​ട​പെ​ട്ടാ​ല്‍ കേ​സി​ല്‍ പ്ര​തി​യാ​ക്കി ലോ​ക്ക​പ്പി​ലാ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തെ​ന്ന് ഷാ​ജി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ‌
മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ ഷാ​ജി പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. വെ​ട്ടു​കേ​സി​ലെ ര​ണ്ട് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. അ​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വ​ത്തി​ല്‍ പ​ങ്കാ​ളി​യ​ല്ലാ​ത്ത നൗ​ഫ​ലി​നെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ നൗ​ഫ​ലി​നെ റി​മാ​ന്‍​ഡ് ചെ​യ്തു. നേ​രി​ട്ട​റി​യാ​വു​ന്ന കാ​ര്യ​ങ്ങ​ള്‍ സ്റ്റേ​ഷ​നി​ലെ​ത്തി സം​സാ​രി​ച്ച​തി​ന്‍റെ പേ​രി​ല്‍ മ​ര്‍​ദി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത എ​സ്ഐ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഷാ​ജി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ‌‌