മാ​ർ​ത്തോ​മ്മാ കോ​ള​ജി​ൽ എം​എ​സ്‌​സി ഡാ​റ്റ അ​ന​ലി​റ്റി​ക്സ് കോ​ഴ്സ് ‌
Monday, November 30, 2020 10:27 PM IST
‌തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മ കോ​ള​ജി​ൽ ഗ​വ​ൺ​മെ​ന്‍റ് പു​തു​താ​യി അ​നു​വ​ദി​ച്ച എം​എ​സ്‌​സി ഡാ​റ്റ അ​ന​ലി​റ്റി​ക്സ് കോ​ഴ്സി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ഹാ​ത്മാ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല വൈ​സ്ചാ​ൻ​സ​ല൪ ഡോ. ​സാ​ബു തോ​മ​സ് നി​ർ​വ​ഹി​ച്ചു.‌
കോ​ള​ജ് മാ​നേ​ജ​ർ ഡോ. ​യു​യാ​ക്കീം മാ൪ ​കൂ​റി​ലോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ-​കൊ​മേ​ഴ്സ്, ഗ​വേ​ഷ​ണം, ക്ലി​നി​ക്ക​ൽ ലാ​ബു​ക​ൾ, ആ​സൂ​ ത്ര​ണം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ര​വ​ ധി തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളാ​ ണ് ഗ​ണി​ത​ശാ​സ്ത്രം, സ്റ്റാ​റ്റി​സ്റ്റി​ക്സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്നീ പ​ഠ​ന​ശാ​ഖ​ക​ൾ ചേ​രു​ന്ന ഡാ​റ്റ അ​ന​ലി​റ്റി​ക്സ് കോ​ഴ്സി​നു​ള്ള​ത്. ‌
ച​ട​ങ്ങി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് മാ​ത്യു, എം​ജി സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റം​ഗം ഡോ. ​വ​ർ​ഗീ​സ് കെ. ​ചെ​റി​യാ​ൻ, ഡോ. ​കെ. ടി. ​ഫി​ലി​പ്പ്, ഡോ. ​കെ. ജേ​ക്ക​ബ്, ഡോ. ​ജോ​ൺ എ​ബ്ര​ഹാം, പ്ര​ഫ. പ്രീ​ത റേ​ച്ച​ൽ ജോ​ർ​ജ്, മ​നേ​ഷ് ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌