ക​ള്ള​പ്പ​ണം വെ​ളു​പ്പി​ൽ പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​യാ​യെ​ന്ന് കൃ​ഷ്ണ​ദാ​സ് ‌‌
Monday, November 30, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​ത് പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ഔ​ദ്യോ​ഗി​ക​പ​രി​പാ​ടി​യാ​ക്കി മാ​റ്റി​യെ​ന്ന് ബി​ജെ​പി മു​ന്‍​സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​കെ.​കൃ​ഷ്ണ​ദാ​സ്. പ​ത്ത​നം​തി​ട്ട പ്ര​സ്‌​ക്ല​ബ്‌ ത​ദ്ദേ​ശം 2020 പ​രി​പാ​ടി​യി​ൽ സം​ഘ​ടി​പ്പി​ച്ച മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കെ​എ​സ്എ​ഫ്ഇ, കി​ഫ്ബി, ഉ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളെ ഇ​തി​നാ​യു​ള്ള ഏ​ജ​ന്‍​സി​ക​ളാ​യും സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ചു. പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ പ​റ​യാ​ത്ത​തും ചെ​യ്തെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദം സ​ത്യ​സ​ന്ധ​മാ​ണെ​ന്ന് ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​കു​ക​യാ​ണ്. ‌
ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​ത് ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​യാ​യി സി​പി​എ​മ്മി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഉ​ള്‍​പ്പെ​ടു​ത്താ​ത്ത​ത് ന​ട​പ്പാ​ക്കി​യെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദം ശ​രി​യാ​ണെ​ന്ന് ഇ​തോ​ടെ ബോ​ധ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ നോ​ട്ടു​നി​രോ​ധ​ന​ത്തെ സി​പി​എം എ​തി​ര്‍​ത്ത​ത് എ​ന്തി​നാ​ണെ​ന്നും ഇ​പ്പോ​ള്‍ പൂ​ര്‍​ണ​മാ​യും ബോ​ധ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. അ​ടു​ത്ത പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ ഈ ​ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​ത് ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​യാ​ണെ​ന്ന് പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ക്കാ​ന്‍ സി​പി​എം ത​യാ​റാ​ക​ണം.‌
കെ​എ​സ്എ​ഫ്ഇ​യി​ല്‍ ന​ട​ക്കു​ന്ന ത​ട്ടി​പ്പു​ക​ളെ​യും വെ​ട്ടി​പ്പു​ക​ളെ​യും സം​ബ​ന്ധി​ച്ചു കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യ​ല്ല അ​ന്വേ​ഷി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​ജി​ല​ന്‍​സാ​ണ് അ​ന്വേ​ഷി​ച്ച​ത്. നി​ര​വ​ധി പ​രാ​തി​ക​ള്‍ ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​രാ​ഴ്ച​യി​ലേ​റെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​ണ് ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഈ ​പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ വി​ശ​ദാം​ശ​ങ്ങ​ൾ ജ​ന​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ തു​റ​ന്നു പ​റ​യാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ത​യാ​റാ​ക​ണം. ഇ​ട​പാ​ടു​കാ​ര്‍​ക്കും നി​ക്ഷേ​പ​ക​ര്‍​ക്കും ഇ​പ്പോ​ള്‍ കെ​എ​സ്എ​ഫ്ഇ​യെ​ക്കു​റി​ച്ച് വ​ലി​യ സം​ശ​യ​ങ്ങ​ള്‍ ഉ​ണ്ട്. ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത​യും സു​ര​ക്ഷി​ത​ത്വ​വു​മാ​ണ് ഇ​പ്പോ​ള്‍ അ​പ​ക​ട​ത്തി​ലാ​യി​രി​ക്കു​ന്ന​തെ​ന്നും കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു. ‌