തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം ശ്ര​മി​ക്കു​ന്നു: ബാ​ബു ജോ​ര്‍​ജ് ‌‌
Monday, November 30, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കും അ​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​ര്‍​ക്കും പോ​സ്റ്റ​ല്‍ വോ​ട്ട് ചെ​യ്യു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ 26ൽ ​ഇ​റ​ക്കി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​വ്യ​ക്ത​വും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ മ​റ​വി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടെ​ന്നു പ​റ​ഞ്ഞ് ത​ങ്ങ​ള്‍​ക്ക് ഇ​ഷ്ട​മു​ള്ള​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി അ​വ​ര്‍​ക്ക് സ്പെ​ഷ​ല്‍ ബാ​ല​റ്റ് ന​ല്‍​കി തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം കൂ​ട്ടു നി​ല്‍​ക്കു​ന്ന​താ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ് പ​റ​ഞ്ഞു. ഇ​തി​നെ​തി​രെ ഡി​സി​സി​ക്ക് സ​മ​രം ചെ​യ്യേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‌
പ്ര​ത്യേ​ക അ​ധി​കാ​രം സി​ദ്ധി​ച്ച ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​വ​ര്‍​ക്ക് സ്പെ​ഷ​ല്‍ ബാ​ല​റ്റ് ന​ല്‍​കു​ന്ന​തി​നു നി​ര്‍​ദേ​ശ​മു​ണ്ട്. ഇ​തി​ന്‍റെ മ​റ​വി​ലാ​ണ് വ്യാ​പ​ക​മാ​യി ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​രെ​ന്നു സാ​ക്ഷ്യ​പ​ത്രം ന​ല്‍​കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്.
സി​പി​എം അ​നു​കൂ​ല ഉ​ദ്യോ​ഗ​സ്ഥ​രെ മാ​ത്ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. പി​പി​ഇ കി​റ്റ് ധ​രി​ച്ച് വോ​ട്ടു ചെ​യ്യാ​ന്‍ വ​രു​ന്ന​വ​രെ എ​ങ്ങ​നെ തി​രി​ച്ച​റി​യും. വ്യാ​പ​ക​മാ​യി ഈ ​സൗ​ക​ര്യം ദു​രു​പ​യോ​ഗം ചെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. വി​ദേ​ശ​ത്തു​നി​ന്ന് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി വ​ന്ന് ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ തീ​രു​മാ​നം എ​ടു​ത്തി​ട്ടു​മി​ല്ല. നി​ര​വ​ധി പേ​ര്‍ ഈ ​കാ​ല​യ​ള​വി​ല്‍ നാ​ട്ടി​ല്‍ വ​രു​ന്നു​ണ്ട്. അ​വ​ര്‍​ക്കും വോ​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​രം ഉ​ണ്ടാ​ക​ണ​മെ​ന്നും ബാ​ബു ജോ​ര്‍​ജ് പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. ‌