ലൈ​ക്കു​ക​ള്‍ കു​റ​യു​മ്പോ​ള്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ധി
Sunday, November 29, 2020 10:23 PM IST
പ​ത്ത​നം​തി​ട്ട: ഫേ​സ​ബു​ക്കി​ലെ​യും വാ​ട്ട്‌​സ്ആ​പ്പി​ലെ ലൈ​ക്കു​ക​ളും ഷെ​യ​റും കു​റ​യു​മ്പോ​ള്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​ള്ളി​ലൊ​രു ആ​ധി.
ലൈ​ക്കും ക​മ​ന്‍റു​ക​ളും വോ​ട്ടാ​യി മാ​റി​ല്ലെ​ന്നു​റ​പ്പി​ല്ലെ​ങ്കി​ലും ത​നി​ക്കു​ള്ള ജ​ന​പി​ന്തു​ണ​യെ​ക്കു​റി​ച്ച് ഇ​തി​ലൂ​ടെ അ​റി​യാ​മെ​ന്നാ​യി​രു​ന്നു പ​ല​രു​ടെ​യും ധാ​ര​ണ. ഫേ​സ്ബു​ക്കി​ലെ പ്ര​ചാ​ര​ണം ക​ടു​ത്ത​പ്പോ​ള്‍ പ​ല​രും സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പോ​സ്റ്റു​ക​ള്‍ ഹൈ​ഡ് ചെ​യ്തു തു​ട​ങ്ങി.
താ​ത​പ​ര്യ​മി​ല്ലാ​ത്ത മ​ട്ടി​ലു​ള്ള ക​മ​ന്‍റുക​ളും ഇ​പ്പോ​ള്‍ എ​ത്തു​ന്നു​ണ്ട്.
തു​ട​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന കൗ​തു​ക​വും ഷെ​യ​റിം​ഗും ക​മ​ന്റു​ക​ളും ഇ​പ്പോ​ള്‍ ന​ന്നേ കു​റ​ഞ്ഞു.
സ്ഥാ​നാ​ര്‍​ഥി​ക​ളും അ​വ​രോ​ടു ബ​ന്ധ​പ്പെ​ട്ടു നി​ല്‍​ക്കു​ന്ന​വ​രും മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ പോ​സ്റ്റു​ക​ള്‍ ലൈ​ക്ക​ടി​യ്ക്കു​ക​യും ഷെ​യ​ര്‍ ചെ​യ്യു​ക​യും ചെ​യ്യു​ന്ന​ത്. ബാ​ക്കി​യു​ള്ള​വ​ര്‍ വേ​ഗ​ത്തി​ല്‍ സ്‌​ക്രോ​ള്‍ ചെ​യ്ത് മാ​റ്റും.
യു​വാ​ക്ക​ളും വ​നി​ത​ക​ളും കൂ​ടു​ത​ലാ​യി മ​ത്സ​ര​രം​ഗ​ത്തേ​ക്ക് എ​ത്തി​യ​പ്പോ​ള്‍ പോ​സ്റ്റ​റു​ക​ള്‍ ഷെ​യ​ര്‍ ചെ​യ്ത് പ​ഞ്ചാ​യ​ത്ത് മാ​റി വോ​ട്ട് ചെ​യ്യാ​മോ​യെ​ന്ന് ചോ​ദി​ച്ച​വ​രൊ​ക്കെ ഇ​തൊ​ന്നു നി​ര്‍​ത്താ​മോ​യെ​ന്നാ​യി ഇ​പ്പോ​ള്‍.
എ​ല്ലാ മു​ന്ന​ണി​ക​ള്‍​ക്കും നി​ല​വി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ കോ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രു​ണ്ട്.
ഇ​വ​ര്‍ പ​ഞ്ചാ​യ​ത്തും വാ​ര്‍​ഡും കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.
ഓ​രോ പ്ര​ദേ​ശ​ത്തും വാ​ട്ട്‌​സ്ആ​പ്പ് ഗ്രൂ​പ്പു​ക​ള്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്.
മെ​സേ​ജു​ക​ള്‍ നി​ര​വ​ധി എ​ത്തു​ന്ന​ത് അ​രോ​ച​ക​മാ​യ​തോ​ടെ ഇ​തി​ല്‍ നി​ന്ന് പ​ല​രും ലെ​ഫ്റ്റ് ആ​യി തു​ട​ങ്ങി. ചി​ല​ര്‍ ഗ്രൂ​പ്പു​ക​ള്‍ മ്യൂ​ട്ട് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ബ്ലോ​ക്കാ​ക്കി മു​ങ്ങി​യ​വ​ര്‍ വേ​റെ. യു​വാ​ക്ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണെ​ങ്കി​ലും പ്രാ​യ​മാ​യ​വ​ര്‍ ഇ​തൊ​ന്നും ഗൗ​നി​ക്കു​ന്ന​തേ​യി​ല്ലെ​ന്ന​താ​ണ് പ്ര​ചാ​ര​ണം.
ഫേ​സ്ബു​ക്ക് ലൈ​ക്കു​ക​ള്‍ വോ​ട്ടാ​യി മാ​റു​മെ​ങ്കി​ല്‍ താ​ന്‍ ച​രി​ത്ര​വി​ജ​യം നേ​ടു​മെ​ന്ന് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി രം​ഗ​പ്ര​വേ​ശം ചെ​യ്ത ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ര്‍​ഥി ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ക​രി​ച്ച​തു ത​ന്നെ മ​റ്റൊ​രു കൗ​തു​കം.