ഓ​ഫീ​സി​ലെ സൗ​ഹൃ​ദം മ​ത്സ​ര​ത്തി​ല്‍ ഇ​ല്ല
Sunday, November 29, 2020 10:23 PM IST
അ​ടൂ​ര്‍: ഒ​രേ ഓ​ഫീ​സി​ല്‍ ജോ​ലി​യെ​ടു​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു മ​ത്സ​ര​ത്തി​ല്‍ മു​ന്ന​ണി ബ​ന്ധ​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളാ​കാ​ന്‍ അ​തു ത​ട​സ​മാ​യി​ല്ല.
പ​ത്ത​നം​തി​ട്ട, അ​ടൂ​ര്‍ ബാ​റു​ക​ളി​ലെ അ​ഭി​ഭാ​ഷ​ക​നും മു​ന്‍ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​റു​മാ​യ അ​ഡ്വ. ബാ​ബു​ജി കോ​ശി​യു​ടെ ഓ​ഫീ​സി​ലെ അ​ഭി​ഭാ​ഷ​ക​രാ​യ സ്മി​ത ജോ​ണ്‍​സ​ണ്‍, ബി​നു പി. ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ വ്യ​ത്യ​സ്ത ചേ​രി​ക​ളി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. സ്മി​ത കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ച​ന്ദ​ന​പ്പ​ള്ളി വാ​ര്‍​ഡി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​ണ്. ബി​നു പി. ​രാ​ജ​ന്‍ അ​ടൂ​ര്‍ ന​ഗ​ര​സ​ഭ 26- ാം വാ​ര്‍​ഡി​ല്‍ യു​ഡി​എ​ഫി​നു വേ​ണ്ടി മ​ത്സ​രി​ക്കു​ന്നു. ഓ​ഫീ​സി​ലെ ക്ലാ​ര്‍​ക്ക് സു​രേ​ഷി​ന്‍റെ ഭാ​ര്യ സു​നി​ത അ​ടൂ​ര്‍ ന​ഗ​ര​സ​ഭ 24 -ാം വാ​ര്‍​ഡി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​മാ​ണ്.