തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ത്സ​വ​ത്തി​ല്‍ പ​ങ്കാ​ളി​യാ​കാ​ന്‍ സ്വ​യം ക​ള​ക്ട​റേ​റ്റി​ലെ​ത്തി​യ അ​ധ്യാ​പ​ക​ന്‍ മാ​തൃ​ക​യാ​യി
Sunday, November 29, 2020 10:23 PM IST
പ​ന്ത​ളം: തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​യി​ല്‍ നി​ന്ന് ര​ക്ഷ​പെ​ടാ​ന്‍ അ​ധ്യാ​പ​ക​രും ഇ​ത​ര ജീ​വ​ന​ക്കാ​രും നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ള്‍ ചു​മ​ത​ല ചോ​ദി​ച്ചു വാ​ങ്ങു​ക​യാ​ണ് ജോ​സ് മ​ത്താ​യി എ​ന്ന അ​ധ്യാ​പ​ക​ന്‍.
പ​ന്ത​ളം തോ​ട്ട​ക്കോ​ണം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ യു​പി വി​ഭാ​ഗം അ​ധ്യാ​പ​ക​നും പു​ഴി​ക്കാ​ട് സ്വ​ദേ​ശി​യു​മാ​ണ് ഇ​ദ്ദേ​ഹം.
ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ ഉ​ത്സ​വ​മാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്. ഇ​തി​ല്‍ നി​ന്നും മാ​റി​നി​ല്‍​ക്കാ​നാ​കി​ല്ലെ​ന്ന് ജോ​സ് മ​ത്താ​യി പ​റ​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​യി​ര​ത്തോ​ളം അ​പേ​ക്ഷ​ക​ളാ​ണ് പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ല്‍ ല​ഭി​ച്ച​ത്. എ​ന്നാ​ല്‍ അ​തി​ല്‍ നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഒ​രു അ​പേ​ക്ഷ ല​ഭി​ച്ച​ത് ജോ​സ് മ​ത്താ​യി​യു​ടേ​താ​യി​രു​ന്നു.
ത​നി​ക്കു തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ല​ഭി​ച്ചി​ല്ലെ​ന്നും അ​തു വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പു വി​ഭാ​ഗ​ത്തെ സ​മീ​പി​ച്ചു.
ഇ​ത്ത​ര​ത്തി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ ല​ഭി​ക്കു​ന്ന ആ​ദ്യ അ​പേ​ക്ഷ​യു​മാ​യി​രു​ന്നു ഇ​ത്. അ​പേ​ക്ഷ അം​ഗീ​ക​രി​ച്ച് ഡ്യൂ​ട്ടി ന​ല്‍​കു​ക​യും ചെ​യ്തു.