244 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്, രോ​ഗ​മു​ക്ത​ര്‍ 141
Sunday, November 29, 2020 10:21 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 244 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 10 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​വ​രും 22 പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രു​മാ​ണ്.
212 പേ​ര്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 40 പേ​രു​ണ്ട്.
ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 20181 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 16313 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ജി​ല്ല​യി​ല്‍ കോ​വി​ഡ് മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.52 ശ​ത​മാ​ന​വും ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 8.33 ശ​ത​മാ​ന​വു​മാ​ണ്. ഇ​ന്ന​ലെ 141 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 17961 ആ​യി. നി​ല​വി​ല്‍ പ​ത്ത​നം​തി​ട്ട​ക്കാ​രാ​യ 2098 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്.
കോ​വി​ഡ് ബാ​ധി​ത​രാ​യ 924 പേ​ര്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1732 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്.
സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലെ 3724 പേ​രു​ള്‍​പ്പെ​ടെ 10541 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 1121 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്.
സ​ര്‍​ക്കാ​ര്‍ ലാ​ബു​ക​ളി​ല്‍ 338 പ​രി​ശോ​ധ​ന​ക​ളേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. 1293 ഫ​ല​ങ്ങ​ള്‍ ഇ​ന്ന​ലെ​വ​രെ ല​ഭി​ക്കാ​നു​ണ്ട്.
ജി​ല്ല​യി​ല്‍ ഒ​രു മ​ര​ണം കൂ​ടി
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​നാ​യ ഒ​രാ​ളു​ടെ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു.
21ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച തി​രു​വ​ല്ല സ്വ​ദേ​ശി (64) കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്.
കോ​വി​ഡ് മൂ​ലം ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 105 പേ​ര്‍ മ​രി​ച്ചു.
കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ 17 പേ​ര്‍ മ​റ്റ് രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള​ള സ​ങ്കീ​ര്‍​ണ​ത​ക​ള്‍ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്.