മ​ല​യോ​ര​മേ​ഖ​ല​യി​ലെ മ​രം മു​റി​ക്ക​ല്‍ വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ല്‍
Sunday, November 29, 2020 10:21 PM IST
ചി​റ്റാ​ര്‍: പ​ട്ട​യ പ്ര​ശ്‌​ന​ത്തി​ന് പി​ന്നാ​ലെ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ല്‍ ന​ട്ടു​വ​ള​ര്‍​ത്തി​യ മ​രം മു​റി​ച്ചു മാ​റ്റു​ന്ന​തി​ല്‍ വീ​ണ്ടും വി​ല​ക്കു​ക​ള്‍. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ര്‍​ക്കാ​രും വ​നം വ​കു​പ്പും വീ​ണ്ടും ര​ണ്ടു ത​ട്ടി​ലാ​യ​തോ​ടെ​യാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ലെ പ​ട്ട​യ​ഭൂ​മി​യി​ലെ മ​രം മു​റി​യ്ക്ക​ല്‍ വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. പ​ട്ട​യ ഭൂ​മി​യി​ല്‍ ക​ര്‍​ഷ​ക​ര്‍ ന​ട്ടു​വ​ള​ര്‍​ത്തി​യ മ​ര​ങ്ങ​ള്‍ മു​റി​ക്കു​ന്ന​ത് ചു​വ​പ്പ് നാ​ട​യി​ല്‍ കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ്.
പ​ട്ട​യ​ഭൂ​മി​യി​ലെ നി​ശ്ചി​ത ഇ​നം മ​ര​ങ്ങ​ള്‍ യ​ഥേ​ഷ്ടം മു​റി​ച്ചു​മാ​റ്റാ​ന്‍ ക​ര്‍​ഷ​ക​ന് അ​നു​മ​തി​യു​ണ്ടെ​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് നി​ല​വി​ലു​ണ്ടെ​ങ്കി​ലും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കേ​ന്ദ്ര​വ​നം​നി​യ​മം ഉ​യ​ര്‍​ത്തി​ക്കാ​ട്ടി ത​ട​സ​വാ​ദം ഉ​ന്ന​യി​ക്കു​ക​യാ​ണെ​ന്ന് പ​റ​യു​ന്നു.
സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് വി​ശ്വ​സി​ച്ച് മ​രം മു​റി​ച്ചാ​ല്‍ വ​ന​പാ​ല​ക​ര്‍ പാ​ഞ്ഞെ​ത്തും. മ​ര​ങ്ങ​ളി​ല്‍ 'സ​ത' (സ​ര്‍​ക്കാ​ര്‍ ത​ട​സം) രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. പി​ന്നീ​ട് ഈ ​ത​ടി ആ​ര്‍​ക്കും ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല നി​യ​മ​ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ടി വ​രി​ക​യും ചെ​യ്യും.
കോ​ന്നി താ​ലൂ​ക്കി​ലെ ചി​റ്റാ​ര്‍, സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​ത്. ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ള​യും വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ഭ​ക്ഷ്യോ​ത്പാ​ദ​ക മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്. ഇ​താ​ണ് ത​ട​സ​മാ​യി വ​നം വ​കു​പ്പ് പ​റ​യു​ന്ന​ത്. ഇ​ത് നി​ല​നി​ക്കു​ന്ന​തി​നാ​ല്‍ കൃ​ഷി​ഭൂ​മി​യി​ല്‍ ന​ട്ടു​വ​ള​ര്‍​ത്തി​യ മ​ര​ങ്ങ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് മു​റി​ച്ചു​മാ​റ്റാ​ന്‍ ക​ഴി​യി​ല്ല​ത്രേ.
പ​ട്ട​യ​ഭൂ​മി​യാ​ണെ​ങ്കി​ലും ഇ​തു കൃ​ഷി​ക്കു മാ​ത്ര​മാ​യി ന​ല്‍​കി​യ​താ​ണെ​ന്നും മ​റ്റു മ​ര​ങ്ങ​ള്‍ മു​റി​ക്കു​ന്ന​തു നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നു​മാ​ണ് വ​നം​വ​കു​പ്പി​ന്‍റെ വാ​ദം.
മ​ര​ങ്ങ​ളു​ണ്ടെ​ങ്കി​ലും വീ​ടു​വ​യ്ക്കാ​ന്‍ പോ​ലും ത​ടി വി​ല കൊ​ടു​ത്തു വാ​ങ്ങേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് മ​ല​യോ​ര​വാ​സി​ക​ള്‍. കു​ട്ടി​ക​ളു​ടെ വി​വാ​ഹം, പ​ഠ​നം ആ​വ​ശ്യ​ങ്ങ​ള്‍​ക്കും ആ​ശു​പ​ത്രി ചെ​ല​വു​ക​ള്‍​ക്കു​മൊ​ക്കെ സ്വ​ന്തം പു​ര​യി​ട​ത്തി​ലെ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​വി​ല്‍​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കും ര​ക്ഷ​യി​ല്ല.
വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ ഈ​ട്ടി​യും ച​ന്ദ​ന​വും ഒ​ഴി​ക​യു​ള്ള മ​ര​ങ്ങ​ള്‍ മു​റി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. എ​ന്നാ​ല്‍ ഇ​ത് ന​ട​പ്പാ​ക്കാ​ന്‍ വ​ന​പാ​ല​ക​ര്‍ ഇ​തു​വ​രെ​യും ത​യാ​റാ​യി​ട്ടി​ല്ല.​ത​ടി മു​റി​ക്കാ​ന്‍ അ​നു​മ​തി നി​ല​വി​ലു​ണ്ടെ​ങ്കി​ലും ക​ര്‍​ഷ​ക​ര്‍ ത​ടി​യി​ല്‍ തൊ​ട്ടാ​ല്‍ വ​നം വ​കു​പ്പ് കേ​സെ​ടു​ക്കും. എ​ന്നാ​ല്‍ ത​ടി ക​ച്ച​വ​ട​ക്കാ​ര്‍​ക്കും ഇ​ട​നി​ല​ക്കാ​ര്‍​ക്കും ഇ​ത് ബാ​ധ​ക​മാ​കാ​റി​ല്ലെ​ന്നും ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.