തൃ​ക്കാ​ര്‍​ത്തി​ക പ്ര​ഭ​യി​ല്‍ ശ​ബ​രി​മ​ല സ​ന്നി​ധാ​നം
Sunday, November 29, 2020 10:21 PM IST
ശ​ബ​രി​മ​ല: വൃ​ശ്ചി​ക മാ​സ​ത്തി​ലെ തൃ​ക്കാ​ര്‍​ത്തി​ക നാ​ളാ​യ ഇ​ന്ന​ലെ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് കാ​ര്‍​ത്തി​ക ദീ​പം തെ​ളി​യി​ച്ചു. കി​ഴ​ക്കേ ന​ട​യി​ല്‍ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ക​ള​ത്തി​ല്‍ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് കാ​ര്‍​ത്തി​ക ദീ​പം കൊ​ളു​ത്തി.
മേ​ല്‍​ശാ​ന്തി വി.​കെ. ജ​യ​രാ​ജ് പോ​റ്റി, എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ര്‍ വി.​എ​സ്. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ജി. ​ഗോ​പ​കു​മാ​ര്‍, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ കെ. ​രാ​ജേ​ന്ദ്ര​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി.
തു​ട​ര്‍​ന്ന് വി​ശേ​ഷാ​ല്‍ ദീ​പാ​രാ​ധ​ന ന​ട​ന്നു. സ​ന്നി​ധാ​ന​ത്തെ എ​ല്ലാ ദേ​വീ​ദേ​വ​ന്മാ​രു​ടെ പ്ര​തി​ഷ്ഠ​യ്ക്ക് മു​മ്പി​ലും ദീ​പ​ങ്ങ​ള്‍ തെ​ളി​യി​ച്ചു.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​ന സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി. മാ​ളി​ക​പ്പു​റ​ത്തും കാ​ര്‍​ത്തി​ക നാ​ളി​ല്‍ വി​ശേ​ഷാ​ല്‍ ദീ​പാ​രാ​ധ​ന ന​ട​ത്തി.