പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി ത​മി​ഴ്‌​നാ​ട്ടി​ല്‍ പി​ടി​യി​ല്‍
Sunday, November 29, 2020 10:21 PM IST
പെ​രു​മ്പെ​ട്ടി: യു​വ​തി​യെ പ്ര​ണ​യം ന​ടി​ച്ചു പീ​ഡി​പ്പി​ച്ച​ശേ​ഷം നാ​ടു​വി​ട്ട​യാ​ളെ ഒ​രു​വ​ര്‍​ഷ​ത്തി​നു​ശേ​ഷം ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി.
വൈ​ക്കം ടി​വി​പു​രം ഉ​മ​ക്ക​രി കോ​ള​നി​യി​ല്‍ വി​നോ​ദ് (45)ണ് ​പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍​ക്കെ​തി​രെ യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. നാ​ടു​വി​ട്ട​യാ​ള്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ ഉ​ള്ള​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തേ തു​ട​ര്‍​ന്ന് തി​രു​വ​ല്ല ഡി​വൈ​എ​സ്പി ടി. ​രാ​ജ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​വി​ടെ​യെ​ത്തി അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.
മ​റ്റൊ​രു സ്ത്രീ​യോ​ടൊ​പ്പ​മാ​ണ് ഇ​യാ​ള്‍ അ​വി​ടെ ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
യു​വ​തി​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും സ്വ​ര്‍​ണ​വും അ​പ​ഹ​രി​ച്ച് മു​ങ്ങു​ന്ന രീ​തി​യാ​ണ് ഇ​യാ​ളു​ടേ​തെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി.
പെ​രു​മ്പെ​ട്ടി എ​സ്എ​ച്ച്ഒ വി​പി​ന്‍ ഗോ​പി​നാ​ഥ്, എ​സ്‌​സി​പി​ഒ അ​ന്‍​സിം, സി​പി​ഒ ജോ​ണ്‍​സി സാ​മു​വ​ല്‍ എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.