ക​ർ​ഷ​ക​ർ സ​മ​രം; ഭ​ര​ണ​കൂ​ടം നി​ല​പാ​ട് മാ​റ്റ​ണം: എ​സ്‌​വൈ​എ​സ്
Sunday, November 29, 2020 10:21 PM IST
പ​ത്ത​നം​തി​ട്ട: ക​ർ​ഷ​ക​ർ ശ​ത്രു​ക്ക​ള​ല്ലെ​ന്നും അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ അ​വ​ർ​ക്ക് നി​ര​ന്ത​ര​മാ​യി ഭ​ര​ണ​കൂ​ട​ത്തോ​ടു സ​മ​രം ചെ​യ്യേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യം ദുഃ​ഖ​ക​ര​മാ​ണെ​ന്നും എ​സ്‌​വൈ​എ​സ് ജി​ല്ലാ ക​മ്മി​റ്റി. മ​ണ്ണി​നോ​ടു മ​ല്ലി​ടു​ന്ന ക​ർ​ഷ​ക​രു​ടെ വി​യ​ർ​പ്പി​ന്‍റെ ഫ​ല​മാ​ണ് രാ​ജ്യം അ​നു​ഭ​വി​ക്കു​ന്ന​ത്.
അ​തി​നു​ള്ള ക​ട​പ്പാ​ടും പി​ന്തു​ണ​യു​മാ​ണ് രാ​ജ്യം അ​വ​ർ​ക്ക് തി​രി​ച്ചു​ന​ൽ​കേ​ണ്ട​ത്. എ​ന്നാ​ൽ ക​മ്പോ​ള​കു​ത്ത​ക​ക​ളു​ടെ ഇം​ഗി​ത​ത്തി​ന​നു​സ​രി​ച്ച് നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തി​യും ത​ല​തി​രി​ഞ്ഞ പ​രി​ഷ്‌​ക്കാ​ര​ങ്ങ​ൾ കൊ​ണ്ടു​വ​ന്നും കാ​ർ​ഷി​ക സ​മൂ​ഹ​ത്തെ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്ന നി​ല​പാ​ടു​ക​ളാ​ണ് ഭ​ര​ണ​കൂ​ടം നി​ര​ന്ത​ര​മാ​യി സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്ന് എ​സ്‌​വൈ​എ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.​സ​ലാ​ഹു​ദ്ദീ​ൻ മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​യ്യി​ദ്‌ ബാ​ഫ​ഖ്റു​ദ്ദീ​ൻ ബു​ഖാ​രി, മു​ഹ​മ്മ​ദ് ഷി​യാ​ഖ് ജൗ​ഹ​രി, സു​ധീ​ർ വ​ഴി​മു​ക്ക്, അ​ബ്ദു​ൽ സ​ലാം സ​ഖാ​ഫി,സു​നീ​ർ അ​ലി സ​ഖാ​ഫി,നി​സാ​ർ നി​ര​ണം, അ​ന​സ് പൂ​വാ​ലം പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.