കോ​ഴ​ഞ്ചേ​രി​ക്കു പു​തി​യ മാ​സ്റ്റ​ര്‍ പ്ലാ​നു​മാ​യി യു​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക
Sunday, November 29, 2020 10:21 PM IST
കോ​ഴ​ഞ്ചേ​രി: കോ​ഴ​ഞ്ചേ​രി ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ലേ​ക്ക് പു​തു​ക്കി​യ മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി ബൈ​പാ​സ് നി​ര്‍​മാ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളു​മാ​യി യു​ഡി​എ​ഫ് ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​ക​ട​പ​ത്രി​ക പു​റ​ത്തി​റ​ക്കി.
ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ള്‍, എം​പി, എം​എ​ല്‍​എ ഫ​ണ്ടു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ബൈ​പാ​സ് നി​ര്‍​മാ​ണം ന​ട​ത്തു​ക​യാ​ണ് ല​ക്ഷ്യം.
കോ​ഴ​ഞ്ചേ​രി​യി​ല്‍ വി​ശാ​ല​മാ​യ പ​ബ്ലി​ക് മാ​ര്‍​ക്ക​റ്റ്, ബ​സ് സ്റ്റാ​ന്‍​ഡ്, ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്ക് കം ​ഗാ​ര്‍​ഡ​ന്‍, വ്യാ​പാ​ര സ​മു​ച്ച​യം അ​നു​ബ​ന്ധ​പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ വേ​ണ്ട സ്ഥ​ലം അ​ക്വ​യ​ര്‍ ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ എ​ന്നി​വ സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ പ​റ​യു​ന്നു.
നി​ര്‍​ധ​ന ഭ​വ​ന​ങ്ങ​ളി​ല്‍ കൂ​ടി ശു​ദ്ധ​ജ​ല ക​ണ​ക്ഷ​ന്‍ സം​സ്ഥാ​ന- കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി സൗ​ജ​ന്യ​മാ​യി ന​ല്‍​കും.​അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള വൈ​ദ്യു​തി - വാ​ത​ക ശ്മ​ശാ​നം, മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​നാ​യി പു​തി​യ സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നി​വ​യും നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ള്‍​ക്ക് പ്ര​തി​മാ​സം നി​ശ്ചി​ത തു​ക പെ​ന്‍​ഷ​നാ​യി ല​ഭി​ക്കാ​ന്‍ ന്യാ​യ പ​ദ്ധ​തി​യും പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ വാ​ഗ്ദാ​ന​ങ്ങ​ളാ​ണ്.