മ​ഹ്‌​കോ​ട്ട ദേ​വ ഔ​ഷ​ധ സ​സ്യം കോ​ന്നി ഞ​ള്ളൂ​രി​ലും
Sunday, November 29, 2020 10:21 PM IST
കോ​ന്നി: പ്ര​മേ​ഹ​ത്തി​നും പ്ര​ഷ​റി​നും കാ​ൻ​സ​റി​നും ഉ​ത്ത​മ ഔ​ഷ​ധ​മെ​ന്ന് ക​രു​തു​ന്ന മ​ഹ്‌​കോ​ട്ട ദേ​വ ഔ​ഷ​ധ സ​സ്യം കോ​ന്നി ഞ​ള്ളൂ​രി​ലും പ​ഴു​ത്തു. ഈ ​വാ​ക്കി​ന​ർ​ഥം ഗോ​ഡ്സ് ക്രൗ​ൺ എ​ന്നാ​ണ്. മാ​ന​വ​രാ​ശി​യു​ടെ ര​ക്ഷ​ക്കാ​യി സ്വ​ർ​ഗ​ത്തി​ൽ നി​ന്നും കൊ​ണ്ടു വ​ന്ന പ​ഴം എ​ന്നാ​ണ് പേ​രു​കൊ​ണ്ട് അ​ര്‍​ഥം.

ഇ​ന്തോ​നേ​ഷ്യ​യി​ലും മ​ലേ​ഷ്യ​യി​ലും ധാ​രാ​ള​മാ​യി വ​ള​രു​ന്ന മ​ഹ്കോ​ട്ടാ​ദേ​വാ എ​ന്ന പ​ഴം ദൈ​വ​ത്തി​ന്‍റെ കി​രീ​ടം എ​ന്നും അ​റി​യ​പ്പെ​ടു​ന്നു. ഇ​ല, ത​ണ്ട്, പ​ഴം എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്നു. കു​രു നീ​ക്കി​യ ഉ​ണ​ങ്ങി​യ പ​ഴം (സ​വാ​ള അ​രി​യു​ന്ന​തു പോ​ലെ ചീ​ളു​ക​ളാ​ക്കി) നി​ര​വ​ധി അ​സു​ഖ​ങ്ങ​ൾ അ​ക​റ്റാ​ൻ ലോ​ക​മെ​മ്പാ​ടും ധാ​രാ​ളം പേ​ർ ഉ​പ​യോ​ഗി​ച്ചു വ​രു​ന്നു. ആ​യ​തി​നാ​ൽ മ​ഹ്കോ​ട്ട ദേ​വ പ​ഴം ഡ്ര​ഗ് ലോ​ർ​ഡ് എ​ന്നും അ​റി​യ​പ്പെ​ടു​ന്നു.

കോ​ന്നി ഞ​ള്ളൂ​ര്‍ സ​ന​ജി​ന്‍റെ പ​റ​മ്പി​ലെ സ​സ്യ​ത്തി​ലാ​ണ് നി​റ​യെ പ​ഴു​ത്ത കാ​യ്ക​ള്‍ നി​റ​ഞ്ഞ​ത്. 350 മൂ​ട് മ​ഹ്‌​കോ​ട്ട ദേ​വ ഈ ​പ​റ​മ്പി​ല്‍ വ​ള​രു​ന്നു. നി​ര​വ​ധി​യാ​ളു​ക​ള്‍ പ​ഴ​ത്തി​ന് എ​ത്തു​ന്നു. മൂ​ന്നു വ​ര്‍​ഷം മു​ന്പാ​ണ് കൃ​ഷി തു​ട​ങ്ങി​യ​ത്. ആ​റു മാ​സ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ പൂ​വി​ടും ഏ​താ​നും ദി​വ​സം ക​ഴി​യു​മ്പോ​ള്‍ കാ​യ്ക​ള്‍ പ​ഴു​ക്കും.

പ്ര​മേ​ഹം, ട്യൂ​മ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​നും ഹൃ​ദ്‌​രോ​ഗ​ത്തെ​യും കാ​ന്‍​സ​റി​നെ​യും ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കാ​നും ഈ ​പ​ഴ​ത്തി​നു ക​ഴി​യു​മെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.