ഓ​ട്ടോ​റി​ക്ഷ​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു
Sunday, November 29, 2020 10:20 PM IST
ചു​ങ്ക​പ്പാ​റ: ഓ​ട്ടോ​റി​ക്ഷ​യും പെ​ട്ടി​ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു.​കോ​ട്ടാ​ങ്ങ​ല്‍ തെ​ക്കെ​ക്കൂ​റ്റ് വീ​ട്ടി​ല്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​പ്പ​ണി​ക്ക​രാ​ണ് (69) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴി​ന് ചാ​ലാ​പ്പ​ള്ളി - കോ​ട്ടാ​ങ്ങ​ല്‍ ജേ​ക്ക​ബ് സ്‌​റോ​ഡി​ല്‍ ചു​ങ്ക​പ്പാ​റ ജം​ഗ്ഷ​നു സ​മീ​പ​ത്തെ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം.

കോ​ട്ടാ​ങ്ങ​ല്‍ നി​ന്നും ചു​ങ്ക​പ്പാ​റ​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ഉ​ണ്ണി​ക്കൃ​ഷ്ണ​പ്പ​ണി​ക്ക​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും ചു​ങ്ക​പ്പാ​റ​യി​ല്‍ നി​ന്നു​വ​ന്ന പെ​ട്ടി​ഓ​ട്ടോ​യു​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ഡ്രൈ​വ​ര്‍ ര​തീ​ഷി​ന്‍റെ ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ര​തീ​ഷി​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ച​ന്ദ്ര​മ​തി​യാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​പ്പ​ണി​ക്ക​രു​ടെ ഭാ​ര്യ. മ​ക്ക​ള്‍: സി​ബി​ന്‍, സു​ബി​ല്‍. മ​രു​മ​ക്ക​ള്‍: അ​നു, ശ്യാം.