ജ്യേ​ഷ്ഠ​ത്തി സി​പി​എം ചി​ഹ്‌​ന​ത്തി​ൽ, അ​നു​ജ​ത്തി ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും
Saturday, November 28, 2020 10:36 PM IST
കോ​ന്നി: തെ​ര​ഞ്ഞ െ​ടു​പ്പ് ഗോ​ദ​യി​ൽ വ​ർ​ഗ​ശ​ത്രു​ക്ക​ളാ​യ പാ​ർ​ട്ടി​ക​ൾ​ക്കു വേ​ണ്ടി പോ​രാ​ടു​ക​യാ​ണ് സ​ഹോ​ദ​രി​മാ​ർ. രാ​ഷ്ട്രീ​യ​ത്തി​ലെ ശ​ത്രു​ത കു​ടും​ബ​ബ​ന്ധ​ത്തി​ൽ ഇ​ല്ലെ​ന്നു മാ​ത്രം.
വി​മു​ക്ത ഭ​ട​ൻ ഐ​ര​വ​ൺ ര​മേ​ശ് ഭ​വ​ന​ത്തി​ൽ എം.​കെ. കൃ​ഷ്ണ​പി​ള്ള​യു​ടെ പെ​ൺ​മ​ക്ക​ളാ​യ പു​ഷ്പ​ല​ത​യും കെ.​എ​ൽ.​സു​ലേ​ഖ​യു​മാ​ണ് ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ്യ​ത്യ​സ്തി ചേ​രി​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളാ​യി​രി​ക്കു​ന്ന​ത്. മൂ​ത്ത മ​ക​ൾ പു​ഷ്പ​ല​ത സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​മ്പോ​ൾ അ​നു​ജ​ത്തി സു​ലേ​ഖ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി​ട്ടാ​ണ് അ​ങ്ക​ത്ത​ട്ടി​ലു​ള്ള​ത്.

അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളാ​യ കോ​ന്നി, അ​രു​വാ​പ്പു​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഇ​വ​ർ മ​ത്സ​രി​ക്കു​ന്ന​ത്. കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ടു​കാ​ട് ഏ​ഴാം വാ​ർ​ഡി​ൽ സു​ലേ​ഖ​യു​ടെ ക​ന്നി​യ​ങ്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. യു​ഡി​എ​ഫി​ലെ കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ സു​ജ ഈ​പ്പ​നും സി​പി​എം സ്വ​ത​ന്ത്ര പു​ഷ്പ ഉ​ത്ത​മ​നു​മാ​ണ് പ്ര​ധാ​ന എ​തി​രാ​ളി​ക​ൾ. വാ​ർ​ഡി​ൽ ശ​ക്തി തെ​ളി​യി​ക്കാ​നു​ള്ള ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് ബി​ജെ​പി ന​ട​ത്തു​ന്ന​ത്. യു​ഡി​എ​ഫി​ന് ഇ​വി​ടെ റി​ബ​ൽ സ്ഥാ​നാ​ർ​ഥി​യു​മു​ണ്ട്.അ​രു​വാ​പ്പു​ലം 14-ാം വാ​ർ​ഡി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന പു​ഷ്പ​ല​ത​യ്ക്ക് ഇ​ത് ര​ണ്ടാം ഊ​ഴ​മാ​ണ്.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​നി​താ സം​വ​ര​ണ​മാ​യ ഈ ​വാ​ർ​ഡി​ൽ യു​ഡി​എ​ഫി​ലെ ശ്രീ​കു​മാ​രി​യെ ക​ന്നി​യ​ങ്ക​ത്തി​ൽ 117 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് യു​ഡി​എ​ഫി​ന്‍റെ കു​ത്ത​ക വാ​ർ​ഡ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ത്ത​വ​ണ വാ​ർ​ഡ് ജ​ന​റ​ൽ ആ​യി​ട്ടും സീ​റ്റ് നി​ല​നി​ർ​ത്താ​ൻ പു​ഷ്പ​ല​ത​യെ ത​ന്നെ​യാ​ണ് സി​പി​എം രം​ഗ​ത്തി​റ​ക്കി​യ​ത്. വാ​ർ​ഡി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് വോ​ട്ട് അ​ഭ്യ​ർ​ഥ​ന. മു​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​ശ്രീ​കു​മാ​റാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി, ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി കെ. ​ശ​ശി​ധ​ര​നും മ​ത്സ​രി​ക്കു​ന്നു. വാ​ർ​ഡ് തി​രി​ച്ചു​പി​ടി​ക്കാ​ൻ യു​ഡി​എ​ഫും ശ​ക്തി തെ​ളി​യി​ക്കാ​ൻ ബി​ജെ​പി​യും ശ്ര​മം തു​ട​ങ്ങി​യ​തോ​ടെ പോ​രാ​ട്ടം ക​ന​ത്തു.

ഐ​ര​വ​ൺ ജൈ​ത്ര​ത്തി​ൽ മോ​ഹ​ൻ​ദാ​സി​ന്‍റെ ഭാ​ര്യ​യാ​ണ് പു​ഷ്പ​ല​ത. ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വ് ‌കൊ​ന്ന​പ്പാ​റ മു​ക്ക​ന്നൂ​ർ ആ​ർ. അ​ജി​ത്കു​മാ​റി​ന്‍റെ ഭാ​ര്യ​യാ​ണ് സു​ലേ​ഖ.