യു​വ​ത​യു​ടെ രാ​ഷ്ട്രീ​യ​ത്തി​ൽ കാ​ഴ്ച​പ്പാ​ടു​ക​ൾ വ്യ​ത്യ​സ്തം
Saturday, November 28, 2020 10:36 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ച് യു​വ​സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു ര​ണ്ട​ഭി​പ്രാ​യ​മി​ല്ല. പ​ക്ഷേ അ​തി​നെ മാ​ത്രം ആ​ശ്ര​യി​ച്ചി​രു​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യി​ക്കി​ല്ലെ​ന്നും അ​വ​ർ​ക്ക​റി​യാം.

സൗ​ന്ദ​ര്യം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു ഘ​ട​ക​മേ​യ​ല്ലെ​ന്ന് ന​വാ​ഗ​ത​രാ​യ വ​നി​താ സ്ഥാ​നാ​ർ​ത്ഥി​ക​ൾ ഐ​ക്യ​ക​ണ്ഠ്യേ​ന അ​ഭി​പ്രാ​യ​പ്പെ​ട്ട​പ്പോ​ൾ, പു​രു​ഷ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് അ​തി​നോ​ട് അ​ത്ര​ക​ണ്ടു യോ​ജി​പ്പി​ല്ല, സൗ​ന്ദ​ര്യ​വും ഒ​രു ഘ​ട​ക​മാ​ണെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ അ​ഭി​പ്രാ​യം. ത​ദ്ദേ​ശം 2020 സം​വാ​ദം പ​രി​പാ​ടി​യി​ൽ പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബ് സം​ഘ​ടി​പ്പി​ച്ച യു​വ​സ്ഥാ​നാ​ർ​ഥി പ്ര​തി​നി​ധി​ക​ളു​ടെ സം​ഗ​മ​മാ​യി​രു​ന്നു വേ​ദി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ളാ​യ വി​ബി​ത ബാ​ബു (മ​ല്ല​പ്പ​ള്ളി), ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ (പ​ള്ളി​ക്ക​ൽ), അ​ശ്വ​തി സു​ധാ​ക​ർ (കൊ​ടു​മ​ണ്‍), സാം​ജി ഇ​ട​മു​റി (നാ​റാ​ണം​മൂ​ഴി), വി​മ​ൽ എം. ​വി​ജ​യ​ൻ (ഇ​ല​ന്തൂ​ർ), കെ. ​രാ​ജി​ത് കു​മാ​ർ (പ​ത്ത​നം​തി​ട്ട) എ​ന്നി​വ​രാ​ണ് സം​വാ​ദം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​ലീ​ന മ​രി​യ അ​ഗ​സ്റ്റി​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടീ​വം​ഗം എ. ​ബി​ജു ന​ന്ദി​യും പ​റ​ഞ്ഞു.

ത​ദ്ദേ​ശ കാ​ഴ്ച​പ്പാ​ട്

സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഉ​ന്ന​മ​ന​ത്തി​ലാ​ണ് രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​യെ​ന്നാ​യി​രു​ന്നു ച​ർ​ച്ച തു​ട​ങ്ങി​വെ​ച്ച മ​ല്ല​പ്പ​ള്ളി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. വി​ബി​ത ബാ​ബു​വി​ന്‍റെ അ​ഭി​പ്രാ​യം. ഇ​വ​ർ​ക്കെ​തി​രെ​യു​ണ്ടാ​കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മം പൂ​ർ​ണ​മാ​യ തോ​തി​ൽ ന​ട​പ്പാ​കു​ന്നി​ല്ല. അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യി പൊ​രു​തു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഒ​രു ജ​ന​പ്ര​തി​നി​ധി സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റ​ണ​മെ​ന്ന് പ​ള്ളി​ക്ക​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​ഹാ​നു​ഭൂ​തി​യും സ​മാ​നു​ഭാ​വ​വും ഒ​രേ​പോ​ലെ ഉ​ണ്ടാ​ക​ണം.

പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തു​വ​രെ കാ​ക്കാ​തെ ഇ​ട​പെ​ടാ​ൻ ക​ഴി​യു​ന്പോ​ഴാ​ണ ്ജ​ന​പ്ര​തി​നി​ധി​യു​ടെ മ​ഹ​ത്വം സ​മൂ​ഹം അ​നു​ഭ​വി​ക്കു​ന്ന​ത്.സാ​മൂ​ഹി​ക സേ​വ​നം ജ​ന​സേ​വ​ന​മാ​യി കാ​ണാ​നാ​ണ് ഇ​ഷ്ട​മെ​ന്നാ​യി​രു​ന്നു കൊ​ടു​മ​ണ്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​ഡ്വ. അ​ശ്വ​തി സു​ധാ​ക​റി​ന്‍റെ നി​ല​പാ​ട്. സാ​മൂ​ഹി​ക​വും കു​ടും​ബ​പ​ര​വു​മാ​യ അ​ടി​ത്ത​റ ഇ​തി​ൽ പ്ര​ധാ​ന ഘ​ട​ക​മാ​ണ്.

നാ​ടി​ന്‍റെ പ്ര​തീ​ക്ഷ​യാ​യ യു​വ​ജ​ന​ങ്ങ​ളി​ലെ ഊ​ർ​ജ്ജ​സ്വ​ല​ത വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഗു​ണം ചെ​യ്യു​മെ​ന്ന് നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​മു​റി വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ഡ്വ. സാം​ജി ഇ​ട​മു​റി പ​റ​ഞ്ഞു.

സാ​മൂ​ഹ്യ മാ​റ്റ​ങ്ങ​ൾ​ക്ക് യു​വ​ത​യു​ടെ ക​രു​ത്ത് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നാ​യി​രു​ന്നു ഇ​ല​ന്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​മ​ൽ എം. ​വി​ജ​യ​ന്‍റെ അ​ഭി​പ്രാ​യം. പ്ര​തി​ഫ​ലം നോ​ക്കാ​തെ ന· ​ചെ​യ്യാ​ൻ ക​ഴി​യു​ന്പോ​ഴാ​ണ് ജ​ന​പ്ര​തി​നി​ധി​യെ സ​മൂ​ഹം അം​ഗീ​ക​രി​ക്കു​ന്ന​തെ​ന്ന് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ 19-ാം വാ​ർ​ഡ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ. ​രാ​ജി​ത് കു​മാ​ർ പ​റ​ഞ്ഞു.

പു​രു​ഷ​നും വേ​ണ്ടേ പ​കു​തി സീ​റ്റെ​ങ്കി​ലും

സം​വ​ര​ണം ഉ​ണ്ടാ​യ​തു​കൊ​ണ്ട​ല്ലേ നി​ങ്ങ​ളൊ​ക്കെ സ്ഥാ​നാ​ർ​ഥി​ക​ളാ​യ​തെ​ന്ന ചോ​ദ്യ​ത്തി​ന് വ​നി​ത​ക​ൾ​ക്ക് വ്യ​ക്ത​മാ​യ മ​റു​പ​ടി ഉ​ണ്ടാ​യി​രു​ന്നു. ഞ​ങ്ങ​ളൊ​ക്കെ പു​തു​മു​ഖ​ങ്ങ​ള​ല്ലേ, വ​നി​താ സം​വ​ര​ണ വാ​ർ​ഡു​ക​ളി​ലൂ​ടെ രം​ഗ​ത്തു​വ​ര​ട്ടെ​യെ​ന്നു പാ​ർ​ട്ടി​ക​ൾ ക​രു​തി​യി​ട്ടു​ണ്ടാ​കു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ജ​ന​റ​ൽ വാ​ർ​ഡു​ക​ളി​ലും വ​നി​ത​ക​ൾ​ക്ക് മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും 50 ശ​ത​മാ​ന​ത്തി​ല​ധി​കം സീ​റ്റു​ക​ൾ വ​നി​ത​ക​ൾ​ക്കാ​യി മാ​റ്റി​വ​ച്ച സം​സ്ഥാ​ന​ത്ത് പു​രു​ഷ​ൻ​മാ​ർ​ക്കും മ​ത്സ​രി​ക്കാ​ൻ ഇ​ടം​വേ​ണ്ടെ​യെ​ന്നും സ്ഥാ​നാ​ർ​ഥി​ക​ൾ ചോ​ദി​ച്ചു.

വി​ക​സ​ന മു​ദ്രാ​വാ​ക്യം

നാ​ടി​ന്‍റെ വി​ക​സ​നം തെ​ര​ഞ്ഞെ​ടു​പ്പ് മു​ദ്രാ​വാ​ക്യ​മാ​കു​ന്പോ​ൾ യു​വ​സ്ഥാ​നാ​ർ​ഥി​ക​ൾ അ​തി​ലും വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തി. മു​ൻ​കാ​ല ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​ട്ട​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ചു മു​ന്നോ​ട്ടു പോ​കാ​നാ​കി​ല്ലെ​ന്ന് അ​ല്പം രാ​ഷ്ട്രീ​യ​മാ​യി ചി​ന്തി​ച്ചു​കൊ​ണ്ട് ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ അ​ഭി​പ്രാ​യ​പ്പെ​ട്ട​പ്പോ​ൾ ജ​ന​പ്ര​തി​നി​ധി ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ പൂ​ർ​ണ​മാ​യി മ​ന​സ്‌​സി​ലാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ങ്കി​ൽ വി​ക​സ​നം ഒ​പ്പ​മെ​ത്തു​മെ​ന്നാ​യി​രു​ന്നു വി​ബി​ത ബാ​ബു പ​റ​ഞ്ഞു.
വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഴി​മ​തി​യി​ൽ​പെ​ട്ടാ​തെ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​ശ്വ​തി സു​ധാ​ക​റി​ന്‍റെ പ​ക്ഷം. സം​സ്ഥാ​ന​ത്തു​യ​രു​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളും കേ​ന്ദ്ര ഭ​ര​ണ​ത്തി​ലെ ന​ല്ല​വ​ശ​ങ്ങ​ളും ഇ​ട​യ്ക്ക് അ​വ​ത​രി​പ്പി​ക്കാ​നും അ​ശ്വ​തി മ​ടി​ച്ചി​ല്ല.

വെ​ള്ളം, വെ​ളി​ച്ചം, വ​ഴി എ​ന്നി​വ​ക്കാ​യി​രി​ക്കും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക്ക് മു​ഖ്യ പ​രി​ഗ​ണ​ന​യെ​ന്ന് സാം​ജി ഇ​ട​മു​റി പ​റ​ഞ്ഞു.വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​കീ​യ​മാ​യി ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു വി​മ​ൽ എം. ​വി​ജ​യ​ന്‍റെ നി​ർ​ദ്ദേ​ശം.വി​ക​സ​ന​ത്തി​ൽ നാ​ടി​നോ​ടും ജ​ന​ങ്ങ​ളോ​ടും പ്ര​തി​ബ​ദ്ധ​ത ഉ​ണ്ടാ​ക​ണ​മെ​ന്ന് രാ​ജി​ത് കു​മാ​ർ പ്ര​തി​ക​രി​ച്ചു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളെ അ​ക​റ്റി​നി​ർ​ത്താ​നാ​കി​ല്ല

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കു​ന്ന പി​ന്തു​ണ വ​ലു​താ​ണെ​ന്നും അ​തു വോ​ട്ടെ​ടു​പ്പി​നെ സ്വാ​ധീ​നി​ച്ചാ​ൽ താ​ൻ മ​ല്ല​പ്പ​ള്ളി​യി​ൽ ച​രി​ത്ര​വി​ജ​യം നേ​ടു​മെ​ന്നും വി​ബി​ത ബാ​ബു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വൈ​റ​ലാ​യി ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പു ഗോ​ദ​യി​ലേ​ക്ക് ഇ​റ​ങ്ങി​യ വി​ബി​ത​യ്ക്കു പ​ക്ഷേ ഇ​തി​നെ മാ​ത്രം ആ​ശ്ര​യി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ജ​യി​ക്കാ​നാ​കി​ല്ലെ​ന്നും വ്യ​ക്ത​മാ​ണ്. ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്നേ മ​തി​യാ​കൂ.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഇ​പ്പോ​ഴും എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും സ്വാ​ധീ​നി​ക്കു​ന്നി​ല്ല. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ ന​ല്ല​വ​ശ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കാ​മെ​ന്നു പ​റ​ഞ്ഞ വി​ബി​ത അ​നാ​വ​ശ്യ പ്ര​തി​ക​ര​ണ​ങ്ങ​ളെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​വ​ഗ​ണി​ക്കാ​വു​ന്ന​വ​യെ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ്യ​ക്തി​പ​ര​മാ​യി ദോ​ഷം ചെ​യ്യു​ന്നു​വെ​ന്നു ക​ണ്ടാ​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​കു​മ​ല്ലോ​യെ​ന്നും അ​തി​ന്‍റെ പേ​രി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ പൊ​തു​വെ കൊ​ള്ളി​ല്ലെ​ന്ന അ​ഭി​പ്രാ​യം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും വി​ബി​ത.

സ​മൂ​ഹ​മാ​ധ്യ​മ പ്ര​ചാ​ര​ണം പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യി കാ​ണേ​ണ്ട​താ​ണെ​ന്ന അ​ഭി​പ്രാ​യം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യും അ​ശ്വ​തി സു​ധാ​ക​റും പ​ങ്കു​വ​ച്ചു. പോ​സ്റ്റ​റു​ക​ളും ഫ്ളെ​ക്സു​ക​ളും ചെ​ലു​ത്തു​ന്ന സ്വാ​ധീ​ന​ത്തേ​ക്കാ​ളു​പ​രി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ പ്ര​യോ​ജ​നം ചെ​യ്യു​ന്നു​ണ്ട്.

ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് വോ​ട്ട​ർ​മാ​രു​ടെ​യി​ട​യി​ൽ ത​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളാ​ണെ​ന്നാ​യി​രു​ന്നു ശ്രീ​നാ​ദേ​വി​യു​ടെ അ​ഭി​പ്രാ​യം. ഓ​രോ സ്ഥാ​നാ​ർ​ഥി​യു​ടെ​യും വ്യ​ക്തി​പ​ര​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ൾ, അ​ഭി​പ്രാ​യ​ങ്ങ​ൾ, ക​ഴി​വു​ക​ൾ ഇ​വ​യൊ​ക്കെ കൃ​ത്യ​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്.

കോ​വി​ഡ് കാ​ല​ത്തെ ഇ ​തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നാ​ണ് സാം​ജി ഇ​ട​മു​റി സ​മൂ​ഹ​മാ​ധ്യ​മ പ്ര​ച​രാ​ണ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്. പ്ര​ള​യം, കോ​വി​ഡ് കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ സ​ന്ന​ദ്ധ സേ​വ​ന​ങ്ങ​ൾ​ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ സാം​ജി​യും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത വി​മ​ലും രാ​ജി​ത് കു​മാ​റും എ​ടു​ത്തു​പ​റ​ഞ്ഞു.