സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്തു​കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മം: മു​ല്ല​പ്പ​ള്ളി
Saturday, November 28, 2020 10:36 PM IST
പു​ല്ലാ​ട്: സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത് താ​ൻ കേ​ന്ദ്ര​ത്തോ​ടു നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടാ​ണെ​ന്ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ന്വേ​ഷ​ണം ത​ന്നി​ലേ​ക്ക് അ​ടു​ക്കു​ന്ന​തു ക​ണ്ട് വി​റളി​പൂ​ണ്ട് കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് വി​രോ​ധാ​ഭാ​സ​മാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.

കോ​യി​പ്രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല​യു​ടെ വി​ജ​യ​ത്തി​നാ​യു​ള്ള യു​ഡി​എ​ഫ് കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്വ​ർ​ണ​ക​ള്ള​ക്ക​ട​ത്ത് കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ബി​ജെ​പി​യും സി​പി​എ​മ്മും ന​ട​ത്തു​ന്ന ഒ​ത്തു​ക​ളി​ക്ക് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ജ​നം മ​റു​പ​ടി പ​റ​യു​മെ​ന്നും യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടു​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

കോ​യി​പ്രം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​ശി​വ​ദാ​സ​ൻ നാ​യ​ർ, പ​ഴ​കു​ളം മ​ധു, മു​ൻ എം​എ​ൽ​എ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, ഡോ.​സ​ജി ചാ​ക്കോ, അ​ന്ന​പൂ​ർ​ണാ​ദേ​വി ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാം, സു​നി​ൽ​കു​മാ​ർ പു​ല്ലാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.