141 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്, 164 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Saturday, November 28, 2020 10:32 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 141 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 164 പേ​ർ​ക്ക് രോ​ഗ​മു​ക്തി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ആ​റു പേ​ർ വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ​വ​രും, 10 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. 125 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക​പ്പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 31 പേ​രു​ണ്ട്.

ജി​ല്ല​യി​ൽ ഇ​തേ​വ​രെ 19937 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 16101 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ് മൂ​ലം ജി​ല്ല​യി​ൽ ഇ​തേ​വ​രെ 105 പേ​ർ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ 16 പേ​ർ മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്.

രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 17820 ആ​യി. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 1855 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. കോ​വി​ഡ് ബാ​ധി​ത​രാ​യ 935 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1746 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്.

സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ 3776 പേ​രു​ൾ​പ്പെ​ടെ 10692 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.3686 സ്ര​വ സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​യ്ക്കു വി​ധേ​യ​മാ​ക്കി​യ​ത്. 2259 പ​രി​ശോ​ധ​ന​ക​ളാ​ണ് സ​ർ​ക്കാ​ർ ലാ​ബു​ക​ളി​ൽ ന​ട​ന്ന​ത്. 1427 പ​രി​ശോ​ധ​ന​ക​ളാ​ണ് സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ ന​ട​ന്ന​ത്. 2083 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

ജി​ല്ല​യി​ൽ കോ​വി​ഡ് മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.53 ശ​ത​മാ​ന​വും ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 8.26 ശ​ത​മാ​ന​വു​മാ​ണ്.