ശ​ബ​രി​മ​ല​യി​ൽ വെ​ർ​ച്ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് പ​രി​ഷ്ക​രി​ക്കും
Saturday, November 28, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യാ​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ത​ന്നെ അ​ത് പ്രാ​വ​ര്‍​ത്തി​ക​മാ​കു​മെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

അ​തി​ന് ശേ​ഷം വെ​ര്‍​ച്വ​ല്‍ ക്യൂ ​ബു​ക്കിം​ഗ് തു​ട​ങ്ങും. വെ​ര്‍​ച്ച്വ​ല്‍ ക്യൂ ​ബു​ക്കിം​ഗ് സൈ​റ്റ് എ​പ്പോ​ള്‍ ഓ​പ്പ​ണ്‍ ആ​ക്കും എ​ന്ന​ത് സം​ബ​ന്ധി​ച്ച് ദേ​വ​സ്വം ബോ​ര്‍​ഡി​നെ അ​റി​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ടും.

പോ​ലീ​സാ​ണ് സൈ​റ്റ് പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​ത്. വെ​ര്‍​ച്വ​ല്‍ ക്യൂ ​ബു​ക്കിം​ഗി​ന് ഇ​പ്പോ​ള്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് ഏ​തൊ​രു റോ​ളും ഇ​ല്ല. ഇ​തി​ന് തു​ട​ര്‍​ന്നു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് സ്വ​ന്തം സം​വി​ധാ​നം കൊ​ണ്ടു​വ​രു​മെ​ന്ന് എ​ന്‍. വാ​സു വ്യ​ക്ത​മാ​ക്കി.

ഈ ​തീ​ർ​ഥാ​ട​നം തു​ട​ങ്ങി 12 ദി​വ​സം പി​ന്നി​ടു​മ്പോ​ള്‍ ആ​കെ 37 കോ​വി​ഡ് 19 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തി​ല്‍ ഭ​ക്ത​രും വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​രും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​ന് പു​റ​മെ സ​ന്നി​ധാ​ന​ത്ത് മാ​ത്രം ഒ​മ്പ​ത് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ വ​ന്ന​താ​യും പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി.
വെ​ല്ലു​വി​ളി നേ​രി​ടു​ന്ന സ​ങ്കീ​ര്‍​ണ​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ഈ ​തീ​ർ​ഥാ​ട​ന കാ​ലം എ​ന്ന​താ​ണ് 12 ദി​വ​സ​ത്തെ അ​നു​ഭ​വം സൂ​ചി​പ്പി​ക്കു​ന്ന​ത്.
കൃ​ത്യ​മാ​യ കോ​വി​ഡ് 19 സു​ര​ക്ഷാ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കി പോ​കു​ന്ന​തി​ല്‍ എ​ല്ലാ വ​കു​പ്പു​ക​ളും യോ​ജി​ച്ചു ന​ല്ല പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി വ​രി​ക​യാ​ണ്. ഇ​ത് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​ച്ചി​ട്ടു​ണ്ട്.
കോ​വി​ഡ് 19 പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്കു​ന്ന​തി​ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ണ്ണം വ​ര്‍​ധി​പ്പി​ച്ചാ​ലും ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ആ​ള്‍​കൂ​ട്ടം സൃ​ഷ്ടി​ക്കാ​നാ​കി​ല്ലെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ശ​ബ​രി​മ​ല റോ​പ്‌​വേ​യു​ടെ കാ​ര്യ​ത്തി​ല്‍ ഇ​പ്പോ​ള്‍ പാ​രി​സ്ഥി​തി​കാ​ഘാ​ത പ​ഠ​നം ന​ട​ന്നു. ഇ​നി ഫോ​റ​സ്റ്റ് ക്ലി​യ​റ​ന്‍​സ് വ​ര​ണം. അ​ത് കി​ട്ടി​യാ​ല്‍ റോ​പ്‌​വേ​യു​ടെ നി​ര്‍​മാ​ണം തു​ട​ങ്ങും. ഫോ​റ​സ്റ്റ്-​ദേ​വ​സ്വം ഭൂ​മി​ത​ര്‍​ക്ക​ത്തി​ല്‍ കോ​ട​തി നി​യോ​ഗി​ച്ച അ​ഡ്വ​ക്കേ​റ്റ് ക​മ്മീ​ഷ​ന്‍റെ സം​യു​ക്ത സ​ർ​വേ സ​ന്നി​ധാ​ന​ത്ത് ന​ട​ന്നു. ഇ​നി അ​ത് പ​മ്പ, നി​ല​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ക്ക​ണം. അ​ന്തി​മ റി​പ്പോ​ര്‍​ട്ട് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച് ക​ഴി​ഞ്ഞാ​ല്‍ അ​തി​ന്‍​മേ​ല്‍ വാ​ദം കേ​ള്‍​ക്കും. പി​ന്നീ​ട് കോ​ട​തി പു​റ​പ്പെ​ടു​വി​ക്കു​ന്ന വി​ധി​യ്ക്ക് അ​നു​സ​രി​ച്ച് ദേ​വ​സ്വം ബോ​ര്‍​ഡ് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.